Site iconSite icon Janayugom Online

ഉക്രെയ്‌ന് സഹായം നല്‍കുമെന്ന് ഫ്രാന്‍സ്

ഉക്രെയ്‌ന് പൂര്‍ണ്ണ സഹായം നല്‍കുമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. നിലവിലെ സംഭവങ്ങള്‍ യൂറോപ്യന്‍ ചരിത്രത്തില്‍ ഒരു വഴിത്തിരിവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തെ ഒരുമിച്ച്, നിശ്ചയദാര്‍ഢ്യത്തോടെ നേരിടുമെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു. ഇമ്മാനുവല്‍ മാക്രോണിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന് ശേഷം ഉക്രെയ്‌നുമായുള്ള പിന്തുണ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രി ജീന്‍-യെവ്സ് ലെ ഡ്രിയാന്‍ പറഞ്ഞു. അതേസമയം, കരിങ്കടല്‍ വഴി റഷ്യന്‍ കപ്പലുകള്‍ അനുവദിക്കരുതെന്ന് തുര്‍ക്കിയോട് ഉക്രെയ്ന്‍ അഭ്യര്‍ത്ഥിച്ചു.
സൈനിക കേന്ദ്രങ്ങള്‍ക്ക് പിന്നാലെ ഉക്രെയ്ന്‍ ഇന്റലിജന്‍സ് ആസ്ഥാനത്തിന് നേരെയും റഷ്യ ആക്രമണം നടത്തി. കെട്ടിടത്തില്‍ നിന്നും തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആക്രമണത്തില്‍ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഉക്രെയ്ന്‍ പ്രതിരോധ മന്ത്രാലയത്തിന് സമീപമായാണ് ഇന്റലിജന്‍സ് ആസ്ഥാനം സ്ഥിതിചെയ്യുന്നത്.

Eng­lish sum­ma­ry; France will pro­vide assis­tance to Ukraine

You may also like this video;

Exit mobile version