Site iconSite icon Janayugom Online

കോണ്‍ഗ്രസ് നേതാക്കളുടെ തട്ടിപ്പ് : ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബാങ്ക് ജീവനക്കാരന്‍

കോണ്‍ഗ്രസ് നേതാക്കളുടെ തട്ടിപ്പില്‍ വന്‍ തുക ബാധ്യത വന്നതോടെ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വയനാട് നിയമന തട്ടിപ്പില്‍ ആത്മഹത്യാ ശ്രമം നടത്തിയ ബാങ്ക് ജീവനക്കാരനായ സനു രാജപ്പന്‍. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മെറിറ്റിൽ ലഭിച്ച ജോലിക്ക്‌ കോൺഗ്രസ്‌ നേതാക്കൾക്ക്‌ പണം നൽകി. കോൺഗ്രസ്‌-ബ്ലേഡ്‌ മാഫിയ കൂട്ടുകെട്ടിന്റെ ഇരയാവുകയായിരുന്നു എന്നും സനു പറഞ്ഞു .

ബ്ലേഡ്‌ മാഫിയയും കോൺഗ്രസ്‌ നേതാക്കളും ജീവിക്കാൻ അനുവദിക്കാത്ത സാഹചര്യമുണ്ടാക്കിയതോടെയാണ്‌‌ ആത്മാഹത്യാ ശ്രമം നടത്തിയത്‌. നേതാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകി. മുൻ ഡി സി സി പ്രസിഡന്റും കെ പി സി സി നിർവ്വാഹക സമിതി അംഗവുമായ കെ എൽ പൗലോസിനെതിരെയാണ് പരാതി. സംരക്ഷിക്കാമെന്ന് ഉറപ്പ്‌ നൽകി കെ എൽ പൗലോസ്‌ വഞ്ചിച്ചു എന്നാണ് പരാതി. വായ്പയെടുത്താണ്‌ പണം നൽകിയത്‌. 

മകൻ രണ്ട്‌ തവണ ആത്മഹത്യക്ക്‌ ശ്രമിച്ചു.കുടുംബത്തിന്‌ നേരെ വധഭീഷണിയുണ്ട്‌ എന്നും സനു രാജപ്പൻ പറഞ്ഞു. പാടിച്ചിറ ബാങ്കിലെ നിയമനത്തിന്‌ കെ എൽ പൗലോസ്‌ പണം വാങ്ങി. അതേസമയം ബാങ്ക്‌ നിയമന അഴിമതിയിൽപ്പെട്ട്‌ ഡി സി സി ട്രഷറർ എൻ എം വിജയൻ ആത്മഹത്യ ചെയ്തത്തോടെ വലിയ വിവാദമായി.

Exit mobile version