വഞ്ചനാ കേസില്‍ ഫ്രഞ്ച് തീവ്ര വലതുപക്ഷ നേതാവ് മരീന്‍ ലെ പെന്‍ നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കള്‍ ആരംഭിച്ചു. യൂറോപ്യൻ പാർലമെന്റ് ഫണ്ട് ദുരുപയോഗം ചെയ്ത കേസില്‍ മാർച്ചിൽ പുറപ്പെടുവിച്ച വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലെ പെന്‍ സമര്‍പ്പിച്ച അപ്പീലിലാണ് കോടതി വാദം കേള്‍ക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട പദവികളിൽ തുടരുന്നതിൽ നിന്ന് അഞ്ച് വർഷത്തെ വിലക്ക്, ഇലക്ട്രോണിക് ബ്രേസ്‌ലെറ്റ് ഉപയോഗിച്ച് രണ്ട് വർഷത്തെ വീട്ടുതടങ്കൽ, രണ്ട് വർഷം തടവ്, 100,000 യൂറോ പിഴ എന്നീ ശിക്ഷകളാണ് ലഭിച്ചത്. കീഴ്‍ക്കോടതി വിധി അപ്പീല്‍ കോടതി ശരിവച്ചാല്‍ മരീന്‍ ലെ പെന്നിന് 2027 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞില്ല. ലെ പെന്നും മറ്റ് 11 പ്രതികളും ഉൾപ്പെടുന്ന അപ്പീൽ വിചാരണ അഞ്ച് ആഴ്ച നീണ്ടുനിൽക്കും. പാരീസിലെ അപ്പീൽ കോടതിയിലെ മൂന്ന് ജഡ്ജിമാരുടെ പാനൽ വേനൽക്കാലത്തിന് മുമ്പ് വിധി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വഞ്ചനാ കേസ്: മരീന്‍ ലെ പെന്നിന്റെ അപ്പീലില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചു

