Site iconSite icon Janayugom Online

പണം ഇരട്ടിപ്പിക്കലിന്റെ പേരിൽ തട്ടിപ്പ്; മുഖ്യ സൂത്രധാരൻ പിടിയിൽ

പണം ഇരട്ടിപ്പിക്കലിന്റെ പേരിൽ തട്ടിപ്പ് നടത്തിയ മുഖ്യ സൂത്രധാരൻ പിടിയിൽ. ശാ​സ്ത​മം​ഗ​ലം ‘ഗ്രാ​വി​റ്റി വെ​ന്‍ച്വ​ര്‍ നി​ധി’ മ​നേ​ജി​ങ് ഡ​യ​റ​ക്ട​റും മാ​ര്‍ത്താ​ണ്ഡം സ്വ​ദേ​ശി​യു​മാ​യ ബി​ജു​വി​നെ​യാ​ണ്(40) മ്യൂ​സി​യം പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. നി​ക്ഷേ​പി​ച്ച പ​ണം ഇ​ര​ട്ടി​യാ​യി തി​രി​ച്ചു​ന​ല്‍കു​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി നി​ര​വ​ധി പേ​രി​ല്‍ നി​ന്ന് കോ​ടി​ക​ള്‍ ആണ് തട്ടിയത്. 

ത​ട്ടി​പ്പി​നി​ര​യാ​യ​വ​രി​ല്‍ ന​ല്ലൊ​രു ശ​ത​മാ​ന​വും മു​ന്‍ സം​സ്ഥാ​ന-​കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രാ​ണ്. ഷെ​യ​ര്‍മാ​ര്‍ക്ക​റ്റി​ങ്ങി​ന്റെ പേ​രി​ലാ​ണ് ഇ​ട​പാ​ടു​കാ​രെ വി​ശ്വ​സി​പ്പി​ച്ചി​രു​ന്ന​ത്. പ​ണം നി​ക്ഷേ​പി​ച്ചാ​ല്‍ ഒ​രു വ​ര്‍ഷം​കൊ​ണ്ട് ഇ​ര​ട്ടി​യാ​ക്കി ന​ല്‍കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 10 ല​ക്ഷം നി​ക്ഷേ​പി​ച്ച​വ​ര്‍ക്ക് 20 ല​ക്ഷം​വ​രെ കൊ​ടു​ത്ത് ഇ​യാ​ള്‍ നി​ക്ഷേ​പ​ക​രു​ടെ വി​ശ്വാ​സം പിടിച്ചുപറ്റി. 

ഒ​ടു​വി​ല്‍ വ​ന്‍ തു​ക എ​ത്തി​യ​തോ​ടെ മു​ഴു​വ​ന്‍ പ​ണ​വു​മാ​യി ഇ​യാ​ള്‍ മു​ങ്ങു​ക​യാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് കാ​ന്‍വാ​സി​ങ് ന​ട​ത്തി​യാ​ണ് നി​ക്ഷേ​പ​ക​രെ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. മ്യൂ​സി​യം സി​ ഐ വി​മ​ല്‍കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി റി​മാ​ന്‍ഡ് ചെയ്തു.

Exit mobile version