Site iconSite icon Janayugom Online

പെറ്റിക്കേസ് പിഴയില്‍ തട്ടിപ്പ്; മൂവാറ്റുപുഴയിൽ സി പി ഒയ്ക്ക് സസ്പെൻഷൻ

മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ സി പി ഒ ശാന്തി കൃഷ്ണൻ പെറ്റിക്കേസ് പിഴയിൽ 16 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ബാങ്ക് രസീതിലും ക്യാഷ് ബുക്കിലും കൃത്രിമം കാണിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ ശാന്തി കൃഷ്ണനെ സസ്പെൻഡ് ചെയ്തു. ഡി ഐ ജി ഓഫീസിൽ നടന്ന ഓഡിറ്റിനിടെയാണ് തട്ടിപ്പ് പുറത്തായത്. 2018 മുതൽ 2022 വരെയുള്ള നാല് വർഷക്കാലയളവിലാണ് ഈ തട്ടിപ്പ് നടന്നത്. പിഴയായി ഈടാക്കുന്ന തുക കുറച്ചു കാണിച്ചുകൊണ്ടുള്ളതായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ശാന്തി കൃഷ്ണൻ നിലവിൽ ജോലി ചെയ്യുന്ന സ്ഥലം മാറിപ്പോയതിന് ശേഷമാണ് ഓഡിറ്റ് നടക്കുന്നതും തട്ടിപ്പ് വിവരം പുറത്തറിയുന്നതും. സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version