Site iconSite icon Janayugom Online

ആന്ധ്രാപ്രദേശില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും,സ്ത്രീകള്‍ക്കും, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഇനി സൗജന്യ ബസ് യാത്ര

ആന്ധ്രാപ്രദേശില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും, സത്രീകള്‍ക്കും ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഇനി സൗജന്യ ബസ് യാത്ര.സാധുവായ തിരിച്ചറിയല്‍ രേഖ ഹാജരാക്കുന്ന ആഡ്രാപ്രദേശ് സ്വദേശികള്‍ക്കാണ് സ്തീ ശക്തി പദ്ധി പ്രാകരം ഈ സൗജന്യ യാത്ര. സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇങ്ങനെ യാത്ര ചെയ്യുന്നവര്‍ക്ക് പൂജ്യം നിരക്കിലുള്ള പ്രത്യേക ടിക്കറ്റുകളാവും നല്‍കുക.

റീഇംബേഴ്‌സ്‌മെന്റിനായി APSRTC ഈ ടിക്കറ്റുകൾ സർക്കാരിന് സമർപ്പിക്കും. 2024 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ടിഡിപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര. പ്രതിവർഷം 1,942 കോടി രൂപ അതായത് പ്രതിമാസം ഏകദേശം 162 കോടി രൂപ പദ്ധതിക്ക് ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പല്ലലെലുഗു, അൾട്രാ പല്ലലെലുഗു, സിറ്റി ഓർഡിനറി, മെട്രോ എക്‌സ്പ്രസ്, എക്‌സ്പ്രസ് സർവീസുകൾക്ക് മാത്രമേ സൗജന്യ യാത്ര ബാധകമാകൂ.

നോൺ‑സ്റ്റോപ്പ് സർവീസുകൾ, അന്തർസംസ്ഥാന പ്രവർത്തനങ്ങൾ, കോൺട്രാക്ട് കാരിയേജുകൾ, ചാർട്ടേഡ് സർവീസുകൾ, പാക്കേജ് ടൂറുകൾ, സപ്തഗിരി എക്സ്പ്രസ്, അൾട്രാ ഡീലക്സ്, സൂപ്പർ ലക്ഷ്വറി, സ്റ്റാർ ലൈനർ, എല്ലാ എയർ കണ്ടീഷൻ ചെയ്ത സർവീസുകളും ഇതിൽ ഉൾപ്പെടില്ല. യാത്രക്കാരുടെ സുരക്ഷയ്ക്കായി, ജീവനക്കാരുടെ ശരീരത്തിൽ ക്യാമറകൾ സജ്ജീകരിക്കുന്നതിനും എല്ലാ ബസുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. 

Exit mobile version