പഞ്ചാബിൽ ജൂലൈ ഒന്നു മുതൽ കുടുംബങ്ങള്‍ക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി സർക്കാർ. 16 ന് പഞ്ചാബിലെ ജനങ്ങൾക്ക് വലിയ വാർത്ത നൽകുമെന്ന് ജലന്ധറിൽ വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഭഗവന്ത്‍മാൻ പറഞ്ഞിരുന്നു.
പഞ്ചാബിലെ എല്ലാ വീട്ടിലും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്നത് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ മാൻ ചൊവ്വാഴ്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളുമായി കൂടിക്കാഴ്ച നടത്തിയതായി എഎപി വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ മാസം സംസ്ഥാനത്ത് വാതില്‍പടി റേഷൻ വിതരണ പദ്ധതി ഭഗവന്ത്‍മാൻ അവതരിപ്പിച്ചിരുന്നു. ഇത് തെരഞ്ഞെടുപ്പിലെ എഎപിയുടെ പ്രധാന പ്രചാരണ അജണ്ടയുമായിരുന്നു.
English summary; Free electricity in Punjab from July 1
You may also like this video;