Site iconSite icon Janayugom Online

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് സൗജന്യ പ്രവേശനം

munnarmunnar

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വനിതകള്‍ക്ക് സൗജന്യ പ്രവേശനം. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ് ഇളവ് പ്രഖ്യാപിച്ചത്. ഇടുക്കി പാര്‍ക്ക്, ഹില്‍വ്യൂ പാര്‍ക്ക്, വാഗമണ്‍ മൊട്ടക്കുന്ന്, വാഗമണ്‍ അഡ്വജര്‍ പാര്‍ക്ക്, രാമക്കല്‍മേട്, പാഞ്ചാലിമേട് തുടങ്ങി ജില്ലയിലെ എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ഇന്ന് വനിതകള്‍ക്ക് സൗജന്യമായി പ്രവേശിക്കാമെന്ന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അറിയിച്ചു.

Eng­lish Summary;Free entry for women in tourist places

You may also like this video

Exit mobile version