വിശപ്പിന്റെ വേദനയുള്ളവർ ഇനി ആശങ്കപ്പെടേണ്ട , ചേർത്തല കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപം സ്ഥാപിച്ചിട്ടുള്ള ഈ അലമാരയിൽ നിന്ന് ലഭിക്കും മുഴുവൻ സമയവും സൗജന്യമായി ഭക്ഷണം. സന്നദ്ധ ജീവകാരുണ്യ സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് ചാരിറ്റബിൾ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ വിശപ്പുരഹിത ചേർത്തല നഗരം പദ്ധതി ഭക്ഷണ അലമാര കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു .
സൗജന്യമായി ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയുമാണ് സംഘടന ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.ചേർത്തല കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു എതിർവശം വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായുള്ള 24 മണിക്കൂറും സൗജന്യ ഭക്ഷണം ലഭിക്കുന്ന അലമാര സ്ഥാപിച്ചിട്ടുള്ളത് ചേർത്തല പ്രസിഡന്റ് ശിവമോഹൻ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി എസ്അജയകുമാർ, നഗരസഭ പ്രതിപക്ഷ നേതാവ് പി ഉണ്ണികൃഷ്ണൻ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ എസ് സാബു, ജി രഞ്ജിത്ത്, ലിസി ടോമി, കൗൺസിലർമാരായ പുഷ്പകുമാർ,സീമ ഷിബു, സി കെ ഷാജിമോഹൻ, ബിനോയ്,ഹരികൃഷ്ണൻ, ഉദയകുമാർ, ചോട്ടാ ബിബിൻ,സംഗീത,ജോർജ്,ഐസക്, ജോമോൻ, ജിജോ ആന്റണി , സംസ്ഥാന പ്രസിഡന്റ് സുരേഷ് കുമാർ, സെക്രട്ടറി അബി ഹരിപ്പാട്, ഷമീർ മുഹമ്മദ്,അഭിലാഷ് ഭാർഗവൻ, അബ്ബാ മോഹൻ തുടങ്ങിയവർപ്രസംഗിച്ചു.