Site iconSite icon Janayugom Online

സൗജന്യ ഭക്ഷ്യധാന്യം ഒരു വര്‍ഷം കൂടി

അടുത്ത ഒരുവര്‍ഷം ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന എല്ലാവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി സൗജന്യമായി ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ഇതോടെ ഡിസംബര്‍ 31ന് അവസാനിക്കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന നീട്ടേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഗരീബ് കല്യാണ്‍ അന്നയോജനയും ഭക്ഷ്യസുരക്ഷാ പദ്ധതിയും സംയോജിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. 80 കോടിയോളം ജനങ്ങള്‍ക്ക് ഇതിലൂടെ പ്രയോജനം ലഭിക്കുമെന്നും പ്രതിവര്‍ഷം രണ്ടുലക്ഷം കോടിരൂപ ഇതിനായി ചെലവ് വരുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഭക്ഷ്യസുരക്ഷയുടെ പരിധിയില്‍ ഒരാള്‍ക്ക് പ്രതിമാസം അഞ്ചുകിലോ അരിയാണ് രണ്ടുരൂപാ നിരക്കില്‍ ലഭിക്കുന്നത്. ഗോതമ്പിന് മൂന്ന് രൂപയാണ് നിരക്ക്. ഇത് അടുത്ത ഡിസംബര്‍ വരെ സൗജന്യമായി ലഭിക്കും. അന്ത്യോദയ അന്നയോജനയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 35 കിലോഗ്രാം ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ദരിദ്രരെ സഹായിക്കാനാണ് 2020 ഏപ്രിലിൽ പിഎംജികെവെെ ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം പ്രതിമാസം അഞ്ച് കിലോ ഗോതമ്പും അരിയും സൗജന്യമായി നല്കിയിരുന്നു. പദ്ധതി ഈ മാസം അവസാനിക്കാനിരിക്കേയാണ് പുതിയ തീരുമാനം.

Eng­lish Sum­ma­ry: Free Food Grain Plan Extension
You may also like this video

Exit mobile version