Site icon Janayugom Online

സൗജന്യ ഭക്ഷ്യധാന്യം: കാലാവധി നീട്ടി

food grains

കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പദ്ധതി പ്രകാരം ഒരാള്‍ക്ക് അഞ്ച് കിലോഗ്രാം വീതം സൗജന്യ അരി തുടരും. രാജ്യത്ത് കോവിഡ് വ്യാപനം ഉണ്ടായതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന ആരംഭിച്ചത്.
രാജ്യത്ത് ഏകദേശം 19.4 കോടി കുടുംബങ്ങള്‍ ഗരീബ് കല്യാണ്‍ യോജനയ്‌ക്ക് കീഴില്‍ വരുന്നുണ്ട്. പദ്ധതിയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കാനിരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ഈ പദ്ധതി നീട്ടണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Eng­lish Sum­ma­ry: Free Food­grain: Term extended

You may like this video also

Exit mobile version