Site iconSite icon Janayugom Online

സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ; 6 ലക്ഷത്തിലേറെ മഞ്ഞ കാർഡുടമകൾക്ക് ലഭിക്കും

സംസ്ഥാന സർക്കാരിൻറെ ഈ വർഷത്തെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. മഞ്ഞ കാർഡുടമകൾക്കാണ് ഭക്ഷ്യക്കിറ്റ് ലഭിക്കുന്നത്. എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി ഓണക്കിറ്റ് കിട്ടുമെന്ന സമൂഹ മാധ്യമ
പ്രചരണം തെറ്റാണെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു.

ഇത്തവണത്തെ സൗജന്യ ഓണക്കിറ്റിൽ തുണി സഞ്ചി ഉൾപ്പെടെ 15 ഇനം സാധനങ്ങൾ ഉണ്ടാകും. ഒരു കിലോ പഞ്ചസാര, വെളിച്ചെണ്ണ അര ലിറ്റർ, ചെറുപയർ പരിപ്പ് 250 ഗ്രാം, വൻപയർ 250 ഗ്രാം, കശുവണ്ടി 50 ഗ്രാം,തുവരപ്പരിപ്പ് 250 ഗ്രാം, നെയ്യ് 50 എംഎൽ,250 ഗ്രാം തേയില, പായസം മിക്സ് 200 ഗ്രാം, സാമ്പാർ പൊടി 100 ഗ്രാം, ശബരി മുളക് 100 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, ഉപ്പ് ഒരു കിലോ എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തുന്ന സാധനങ്ങൾ.ആറ് ലക്ഷത്തിലധികം മഞ്ഞ കാർഡുകൾക്കും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്. ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ എല്ലാ കാർഡുകൾക്കും ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Exit mobile version