Site iconSite icon Janayugom Online

അതിജീവിതര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണം: ഹൈക്കോടതി

ലൈംഗികാതിക്രമത്തിന് ഇരയായവർക്ക് സൗജന്യ ചികിത്സ നിഷേധിക്കാൻ ആശുപത്രികള്‍ക്ക് അധികാരമില്ലെന്ന് ഡൽഹി ഹൈക്കോടതി. ഇത്തരത്തില്‍ ചികിത്സ നിഷേധിക്കുന്ന ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും മാനേജ്‌മെന്റിനുമെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുമെന്നും കോടതി വ്യക്തമാക്കി.
പ്രഥമശുശ്രൂഷ, രോഗനിർണയം, കിടത്തിച്ചികിത്സ, തുടർ ചികിത്സ, രോഗനിർണയ പരിശോധനകൾ, ലാബ് പരിശോധനകൾ, ശസ്ത്രക്രിയ, കൗൺസിലിങ്, മാനസിക സഹായം മുതലായവ സൗജന്യ ചികിത്സയില്‍പ്പെടുമെന്നും ജസ്റ്റിസുമാരായ പ്രതിബ എം സിങ്, അമിത് ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവില്‍ പറയുന്നു.

Exit mobile version