സ്വാതന്ത്ര്യസമര സേനാനിയും , തിരുമാറാടി യുടെ അഭിമാനവുമായ വിപ്ലവ നക്ഷത്രം അല്ലി കുട്ടി പി ഷാരസ്യാർ (91)വിട വാങ്ങി. ചേരാനല്ലൂർ മാരാപ്പറമ്പ് ക്ഷേത്രത്തിന് കിഴക്ക് ഭാഗം സ്വാഗതിൽ സമന്വയ റസിഡൻസ് നമ്പർ ഒന്നിൽ അല്ലിക്കുട്ടി പി ഷാരസ്യാർ (91) വാർദ്ധക്യസഹജമായ അസുഖത്താൽ അന്തരിച്ചു. മക്കൾ: വ്യാസ്, ലേഖ മോഹൻ ദാസ് , താരാ അനിൽകുമാർ. മരുമകൾ: ഇന്ദു വ്യാസ്, സംസ്ക്കാര ചടങ്ങുകൾ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് വിഷ്ണുപുരം ശ്മശാനത്തിൽ.
അല്ലി ചേച്ചി അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഒരു കൊറിയർ എന്ന നിലയിൽ പ്രവർത്തിച്ച ആളായിരുന്നുവെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയി വിശ്വം ഓർമ്മിച്ചു . “സഖാക്കൾക്ക് കത്തുകൾ പരസ്പരം രഹസ്യമായി കൈമാറുന്ന പ്രവർത്തനം. പൊലീസിന്റെ കണ്ണുവെട്ടിച്ച് പാർട്ടിക്കത്തുകളും രേഖകളും കൈമാറുക തുടങ്ങിയ സാഹസിക ജോലികൾ ജീവൻ പോലും അവഗണിച്ചു ചെയ്ത ഒരാളായിരുന്നു . തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമ്മകൾ എന്ന പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്ന ഒരു ആദ്യകാല സഖാവായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിന് ശേഷം പി കെ ഡി മേനോനും അല്ലി ചേച്ചിയും സിപിഐയിലായിരുന്നു. എടക്കരയിൽ പി കെ ഡി മേനോൻ ഹോമിയോ ഡിസ്പെൻസറി നടത്തിവരികയായിരുന്നു അതിനുശേഷം എറണാകുളത്ത് മകന്റെ കൂടെ താമസം മാറ്റിയെന്നും” ബിനോയ് അനുസ്മരിച്ചു .
english summary; Freedom fighter Alli Kutty P Sharasyar has passed away
you may also like this video;