സ്വാതന്ത്രസമരസേനാനിയുടെ പെന്‍ഷന്‍ തടഞ്ഞുവച്ചതിന് കേന്ദ്രത്തിന് 20,000 രൂപ പിഴ. 96കാരനായ സ്വതന്ത്ര സമരസേനാനി ഉത്തം ലാല്‍ സിങ്ങിന് 40 വര്‍ഷമായി പെന്‍ഷന്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് പിഴയീടക്കാന്‍ ഉത്തരവിട്ടത്. കേന്ദ്രത്തിന്റെ സമീപനം തീര്‍ത്തും നിരുത്തരവാദപരമാണെന്നും കോടതി കുറ്റപ്പെടുത്തി.
ഉത്തം ലാല്‍ സിങ്ങിന്റെ ഹര്‍ജി തീര്‍പ്പാക്കുന്നതിനിടെ ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റേതാണ് ഉത്തരവ്. പിഴത്തുക ആറുമാസത്തിനുള്ളില്‍ ഹര്‍ജിക്കാരന് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ സൈനിക് സമ്മാന്‍ പെന്‍ഷന്‍ പ്രകാരം 1980 മുതല്‍ സിങ്ങിന് അര്‍ഹമായ തുകയും ആറ് ശതമാനം പലിശ നിരക്കില്‍ 12 ആഴ്ചയ്ക്കുള്ളില്‍ സിങ്ങിന് കൈമാറണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ സ്വാതന്ത്രസമരസേനാനികള്‍ ഒഴുക്കിയ ചോരയും വിയര്‍പ്പും ആദരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ സ്വാതന്ത്ര സൈനിക് സമ്മാന്‍ പെന്‍ഷന്‍ നടപ്പാക്കിയത്. എന്നാല്‍ 96 കാരനായ സ്വാതന്ത്ര്യ സമരസേനാനിയെ അര്‍ഹമായ തുക നേടിയെടുക്കാന്‍ ഒരുപാട് കഷ്ടപ്പെടുത്തിയെന്ന് കോടതി നിരീക്ഷിച്ചു.
ഹർജിക്കാരന്റെ പേര് ബിഹാർ സർക്കാർ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ യഥാർത്ഥ രേഖകൾ കേന്ദ്ര സർക്കാരിന് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് കേന്ദ്ര സർക്കാരിന് നഷ്ടമായി. 2022 ല്‍ ബിഹാർ സർക്കാർ ഹർജിക്കാരന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്തതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. സ്വതന്ത്ര്യസമരസേനാനികളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ വേദനയുണ്ടാക്കുന്നതാണെന്നും കോടതി പറഞ്ഞു.
English Summary: Freedom fighter not paid pension for 40 years; The court fined the central government
You may also like this video

