ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ചെസില്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗാസി സെമിഫൈനലില്‍ പുറത്ത്. യുഎസിന്റെ ലിവോൺ അരോനിയനോട് 0–2നാണ് അര്‍ജുന്റെ തോല്‍വി. ക്വാർട്ടറിൽ ഉസ്‌ബെക്കിസ്താന്റെ നോദിർബെക് അബ്ദുസത്താറോവിനെ തോല്പിച്ചാണ് ചരിത്രജയവുമായി അര്‍ജുന്‍ സെമിയിലേക്ക് കടന്നത്. ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ചെസ് ടൂറിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടമാണ് അര്‍ജുന്‍ സ്വന്തമാക്കിയത്. എന്നാല്‍ കിരീടത്തിലേക്ക് അടുത്തുനില്‍ക്കെ താരം പുറത്തായി. നേരത്തെ ഇന്ത്യന്‍ ഗ്രാന്‍ഡ്‌മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായിരുന്നു. മറ്റൊരു സെമിയിൽ ഫാബിയൊ കരുവാനയെ തോല്പിച്ച് യുഎസിന്റെ ഹാൻസ് നെയ്മൻ ഫൈനലിലെത്തി.
ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ചെസ്: അര്‍ജുന്‍ എരിഗാസി പുറത്ത്

