Site icon Janayugom Online

ഫ്രഞ്ച് ഫുട്‌ബോള്‍ താരം കരീം ബെന്‍സെമ വിരമിച്ചു

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ച് ഫ്രാന്‍സ് ഫുട്‌ബോള്‍ താരം കരീം ബെന്‍സെമ. 36-ാം ജന്മദിനത്തിലാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയോടാണ് തോറ്റത്. 

ഫ്രാന്‍സിനായി 97 മത്സരങ്ങളില്‍ നിന്ന് 37 ഗോളുകളാണ് ബെന്‍സെമ നേടിയത്. നിലവിലെ ബാലന്‍ ദിഓര്‍ ജേതാവാണ്. ഇത്തവണ ലോകകപ്പ് ടീമില്‍ ഇടംപിടിച്ചിരുന്നുവെങ്കിലും പരിക്കിനെ തുടര്‍ന്ന് പുറത്തായി. ക്ലബ് ഫുട്‌ബോളില്‍ റിയല്‍ മാഡ്രിഡ് ടീമിനായി തുടര്‍ന്നും കളിക്കുമെന്നും താരം പറഞ്ഞു. 2007ലായിരുന്നു രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറ്റം. 

Eng­lish Summary:French foot­ball play­er Karim Ben­ze­ma has retired
You may also like this video

Exit mobile version