ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ലോക ഒന്നാം നമ്പര്‍ താരം ബെലാറുസിന്റെ അര്യാന സബലങ്ക നാലാം റൗണ്ടില്‍. വനിതാ സിംഗിള്‍സില്‍ സെര്‍ബിയയുടെ ഒല്‍ഗ ഡാനിലോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസമാണ് സബലങ്ക തോല്പിച്ചത്. സ്കോര്‍ 6–2, 6–3. മറ്റൊരു മത്സരത്തില്‍ പോളണ്ടിന്റെ ഇഗ സ്വിയാടെക്കിന് മൂന്നാം റൗണ്ടില്‍ ജയം. റൊമാനിയയുടെ ജാക്വിലിന്‍ ക്രിസ്റ്റ്യനെ 6–2, 7–5 എന്ന സ്കോറിന് പരാജയപ്പെടുത്തി.
പുരുഷ സിംഗിള്‍സില്‍ ഇറ്റാലിയന്‍ താരം ലോറെന്‍സോ മുസെറ്റിക്ക് മൂന്നാം റൗണ്ടില്‍ ജയം. അര്‍ജന്റീനയുടെ മരിയാനോ നവോനെയെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് തോല്പിച്ചത്. ആദ്യ സെറ്റ് നഷ്ടമായ മുസെറ്റി പിന്നീടുള്ള മൂന്ന് സെറ്റുകള്‍ നേടി ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. സ്കോര്‍ 4–6, 6–4, 6–3, 6–2.

