Site iconSite icon Janayugom Online

ഫ്രഞ്ച് ഓപ്പണ്‍; സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം ഫൈനലില്‍

കോമണ്‍വെല്‍ത്ത് ഗെ­യിംസ് ചാമ്പ്യന്മാരായ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍. പുരുഷ ഡബിള്‍സില്‍ കൊറിയന്‍ ജോഡികളായ ചോയ് സോള്‍ ഗ്യൂ-കിം വോണ്‍ ഹോ സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ സെമിയില്‍ തകര്‍ത്തത്. 45 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ 21–18, 21–14 എന്ന സ്കോറിനാണ് ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം. 10-ാം സീഡായ സാത്വിക്-ചിരാഗ് സഖ്യം ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കരിയറിലെ രണ്ടാം ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ കിരീടമാണ് ഇരുവരും ലക്ഷ്യം വയ്ക്കുന്നത്. 

Eng­lish Summary:French Open; Satwik Sairaj and Chi­rag Shet­ty in the final
You may also like this video

Exit mobile version