Site iconSite icon Janayugom Online

ഫ്രഞ്ച് ഓപ്പണ്‍ സെമിഫൈനല്‍: നദാല്‍ x സ്വരേവ് കൊമ്പുകോര്‍ക്കും

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ സെമിഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന് നടക്കും. ആദ്യം സെമിയില്‍ റാഫേല്‍ നദാല്‍, അലക്സാണ്ടര്‍ സ്വരേവിനെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ മരിന്‍ ചിലിച്ച്, കാസ്പെര്‍ റൂഡിനെ നേരിടും. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ചിനെ തകര്‍ത്താണ് നദാല്‍ സെമിയിലേക്ക് ടിക്കറ്റെടുത്തത്. സ്കോർ 6–2, 4–6,6–2,7–6. കൗമാര താരം കാര്‍ലോ അല്‍കാരസിനെ തോല്‍പ്പിച്ചാണ് സ്വരേവിന്റെ വരവ്. സമീപ കാലത്തായി സ്വരേവ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാല്‍ കളിമണ്‍കോര്‍ട്ടിലെ രാജാവെന്നറിയപ്പെടുന്ന നദാലും സ്വരേവും ഏറ്റമുട്ടുമ്പോള്‍ തീപാറുന്ന പോരാട്ടം തന്നെ നടക്കുമെന്നുറപ്പാണ്. 

രണ്ടാം സെമിയില്‍ 33കാരനായ ചിലിച് റൂഡിനെ നേരിടുമ്പോള്‍ കുറച്ചെങ്കിലും മേല്‍ക്കൈ റൂഡിനാകും. തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം സെമി കളിക്കുന്ന റൂഡ് പ്രായം കൊണ്ടും, ഫോം കൊണ്ടും ഏറെ മുന്നിലാണ്. 20-ാം സീഡ് ആയ ചിലിച് സെമിയില്‍ എത്തുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. റഷ്യന്‍ തേരോട്ടം തടഞ്ഞു സെമിയില്‍ എത്തിയ ചിലിച്ചിനെ കുറച്ചു കാണാനും കഴിയില്ല, ഇക്കൂട്ടത്തില്‍ കൂടുതല്‍ മുന്‍നിര താരങ്ങളെ തോല്‍പ്പിച്ചു സെമിയിലെത്തിയ താരം ചിലിച്ചാണ് എന്നതാണ്‌ കാര്യം.

Eng­lish Sum­ma­ry; French Open semi­fi­nal: Nadal x zverev
You may also like this video

Exit mobile version