Site iconSite icon Janayugom Online

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ കുതിക്കുന്നു

ഫ്രഞ്ച് ഓപ്പണില്‍ ഇറ്റലിയുടെ ലോക ഒന്നാം നമ്പര്‍ താരം യാന്നിക് സിന്നര്‍ കുതിക്കുന്നു. പുരുഷ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്ക്വെറ്റ്സിനെയാണ് താരം അനായാസം മറികടന്നത്. സ്കോര്‍ 6–3, 6–0, 6–4. ജര്‍മ്മനിയുടെ അലക്സാണ്ടര്‍ സ്വരേവ് മൂന്നാം റൗണ്ടില്‍ കടന്നു. നെതര്‍ലന്‍ഡ്സിന്റെ ജെസ്പര്‍ ഡി യോങ്ങിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് കീഴടക്കിയത്. സ്കോര്‍ 3–6, 6–1, 6–2, 6–3.
ആദ്യ രണ്ട് സെറ്റുകള്‍ നേടിയ ശേഷം തോല്‍വി വഴങ്ങി ഓസ്ട്രേലിയയുടെ അലക്സ് ഡി മിനൗര്‍. കസാക്കിസ്ഥാന്റെ അലക്സാണ്ടര്‍ ബബ്ലിക്കാണ് ഓസീസ് താരത്തെ വീഴ്ത്തിയത്. സ്കോര്‍ 2–6, 2–6, 6–4, 6–3, 6–2.

ഓസ്ട്രേലിയയുടെ ആദം വാള്‍ട്ടണിനെ മറി­കടന്ന് റഷ്യയുടെ ആന്ദ്രെ റുബ്ലെവ് മുന്നോട്ട്. സ്കോര്‍ 7–6, 6–1, 7–6. വനിതാ സിംഗിള്‍സില്‍ യുഎസിന്റെ കൊക്കോ ഗൗഫ് മൂന്നാം റൗണ്ടില്‍. ചെക്ക് താരം തെരേസ വാലന്റോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഗൗഫ് തോല്പിച്ചത്. സ്കോര്‍ 6–2, 6–4.
യുഎസ് താരങ്ങള്‍ ഏറ്റുമുട്ടിയ പോരാട്ടത്തില്‍ ആന്‍ ലിയെ തോല്പിച്ച് ജെസീക്ക പെഗ്യൂള മൂന്നം റൗണ്ടില്‍. സ്കോര്‍ 6–3, 7–6. റഷ്യയുടെ ആന്‍ഡ്രീവ രണ്ടാം റൗണ്ടില്‍. യുഎസിന്റെ ആഷ്‌ലിന്‍ ക്രൂഗറെയാണ് താരം മറികടന്നത്. സ്കോര്‍ 6–3, 6–4. പോളണ്ടിന്റെ മഗഡലേന ഫ്രെച്ചിനെ ചെക്ക് താരം മാര്‍ക്കേറ്റ വോണ്ട്രസോവ പരാജയപ്പെടുത്തി. സ്കോര്‍ 6–0, 4–6, 6–3.

Exit mobile version