Site iconSite icon Janayugom Online

ഫ്രഞ്ച് പ്രധാനമന്ത്രി രാജിവച്ചു; പകരം ഗബ്രിയേല്‍ അറ്റല്‍

കുടിയേറ്റ നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ രാജിവച്ചു. ഫ്രാന്‍സിന്റെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ് എലിസബത്ത് ബോണ്‍. രാജിക്കത്ത് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ സ്വീകരിച്ചു. 

സര്‍ക്കാര്‍ പുനഃക്രമീകരണത്തിനുള്ള പ്രസിഡന്റിന്റെ നീക്കത്തെ മാനിച്ചാണ് രാജിവയ്ക്കുന്നതെന്ന് ബോണ്‍ രാജിക്കത്തില്‍ അറിയിച്ചു.
2022 മേയിൽ മക്രോൺ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് എലിസബത്ത് ബോണിനെ പ്രാധാനമന്ത്രിയായി നിയമിച്ചത്. 

അതേസമയം, പുതിയ പ്രധാനമന്ത്രിയായി ഗബ്രിയേല്‍ അറ്റലിനെ നിയമിച്ചു. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ പ്ര­ധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 34 കാരനായ ഗബ്രിയേല്‍ അറ്റല്‍. ഫ്രാന്‍സിന്റെ സ്വവർഗാനുരാഗിയായ ആദ്യ പ്രധാനമന്ത്രി കൂടിയാണ് ഇദ്ദേഹം. നിലവില്‍ വിദ്യാഭ്യാസ മന്ത്രിയാണ്. 

Eng­lish Summary;French Prime Min­is­ter resigns; Gabriel Attal instead

You may also like this video

Exit mobile version