മാന്നാറിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ വെള്ളത്തിലായതോടെ ശുദ്ധജല ക്ഷാമവും രൂക്ഷമായി. വെള്ളം പൊങ്ങി മലിനജലം കിണറുകളിലേക്ക് ഒഴുകിയെത്തിയതിനാലാണ് ശുദ്ധജല ക്ഷാമം ഉണ്ടായത്. ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ ഈ ഭാഗങ്ങളിലെ കിണർ ജലം മലിനമായിരിക്കുകയാണ്. ആകെയുള്ള ആശ്രയം പൈപ്പ് വെള്ളമാണ്. ചിലയിടങ്ങിൽ പൈപ്പുകളും മുങ്ങി പോയിരിക്കുകയാണ്. വെള്ളം അധികം കയറാത്തയിടങ്ങളിൽ തല ഉയർത്താനിൽക്കുന്ന പൈപ്പുകളാണ് ഏക ആശ്രയം. ഈ പ്രദേശമാകെചുറ്റും വെള്ളമുണ്ടായിട്ടും കുടിക്കാൻ വെള്ളമില്ലാത്ത അവസ്ഥായാണ്.
മാന്നാറിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ശുദ്ധജലക്ഷാമം രൂക്ഷം

