സാമൂഹ മാധ്യമം വഴി ബന്ധം സ്ഥാപിച്ച് വീട്ടമ്മയിൽ നിന്നും പത്തു പവൻ സ്വർണം തട്ടിയെടുത്ത പ്രതിയെ പിടികൂടി പൊലീസ്. നീലേശ്വരം സ്വദേശി ഷെനീർ കാട്ടിക്കുളത്തെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയത്.
ഫേസ്‌ബുക്ക് വഴി സൗഹൃദത്തിലായ വീട്ടമ്മയില്‍ നിന്ന് പണയം വെക്കാനെന്നു പറഞ്ഞ് സ്വർണം വാങ്ങിയശേഷം ഇയാൾ മുങ്ങുകയായിരുന്നു. മൂന്ന് ദിവസത്തെ പരിചയം മാത്രമാണ് ഇവര്‍ തമ്മിലുണ്ടായിരുന്നത്. ഷാനു എൻ എൽ എന്ന വ്യാജ എഫ് ബി അക്കൗണ്ട് വഴിയാണ് ഇയാൾ വീട്ടമ്മയുമായി ബന്ധം സ്ഥാപിച്ചത്.

