Site iconSite icon Janayugom Online

രസതന്ത്ര പരീക്ഷയിലെ തോല്‍വിയില്‍നിന്ന് നോബല്‍ ജേതാവിലേക്ക്: മൗംഗി ബവെണ്ടി പറയുന്നു… ഇത് കെട്ടുകഥയല്ല

maoungimaoungi

പരീക്ഷയിലെ തോല്‍വി ഒരിക്കലും ജീവിതത്തെ നിര്‍ണയിക്കില്ലെന്ന് രസതന്ത്ര നോബേല്‍ ജേതാവ് മൗംഗി ബവെണ്ടി പറയും. കാരണം രസതന്ത്ര പരീക്ഷയിലെ തോല്‍വിയില്‍ നിന്നാണ് രസതന്ത്രത്തിനു തന്നെയുള്ള നോബല്‍ പുരസ്കാര ജേതാവ് എന്ന നിലയിലേക്ക് മൗണ്ടി എത്തിയത്. തന്റെ ആദ്യ രസതന്ത്ര പരീക്ഷയിൽ പരാജയപ്പെട്ടതിനെക്കുറിച്ചുള്ള പഴയ കഥയാണ് നോബേല്‍ ലഭിച്ചതിനുപിന്നാലെ എംഐടി പ്രൊഫസറായ മൗംഗിക്ക് പറയാനുണ്ടായിരുന്നത്.

ബിരുദ വിദ്യാർത്ഥിയായിരിക്കെയാണ് ആദ്യ രസതന്ത്ര പരീക്ഷയില്‍ താന്‍ തോറ്റതെന്ന് മൗംഗി പറഞ്ഞു. അതേസമയം ആ തോല്‍വി തന്നെ തളര്‍ത്തിയതായും പിന്നീടുണ്ടായ വാശിയിലാണ് രസതന്ത്രത്തെ കൈപ്പിടിയിലൊതുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “എങ്ങനെ പഠിക്കണമെന്ന് എനിക്കറിയില്ലായിരുന്നു, അതിനുശേഷം എങ്ങനെ പഠിക്കണമെന്ന് ഞാൻ കണ്ടുപിടിച്ചു, തുടര്‍ന്ന് എല്ലാ പരീക്ഷയിലും 100 ശതമാനം മാര്‍ക്ക് വാങ്ങാന്‍ ശീലിച്ചു. ആരും പരീക്ഷയ്ക്ക് പഠിക്കരുതെന്നും 62 കാരനായ മൗംഗി പറയുന്നു”, മൗംഗി പറയുന്നു. 

“തിരിച്ചടികൾ “നിങ്ങളെ നശിപ്പിക്കാൻ അനുവദിക്കരുത്”, മൗംഗി കൂട്ടിച്ചേര്‍ത്തു.

അർധ ചാലക നാനോക്രിസ്റ്റലുകളായ ക്വാണ്ടം ഡോട്ടുകളുടെ കണ്ടുപിടുത്തത്തിനും അതിന്റെ സങ്കലനത്തിനുമാണ് മൗംഗിക്ക് പുരസ്കാരം ലഭിച്ചത്. അതിസൂഷ്മ കണങ്ങളാണ് ക്വാണ്ടം ഡോട്ടുകൾ. ടെലിവിഷനും എൽഇഡി വിളക്കുകളും മുതൽ ട്യൂമർ ടിഷ്യു നീക്കം ചെയ്യാനുള്ള ശസ്ത്രിക്രിയയ്ക്ക് വരെ ഈ കണ്ടെത്തൽ ഇന്ന് പ്രയോജനപ്പെടുത്തുന്നുണ്ട്. 1993‑ൽ ക്വാണ്ടം ഡോട്ടുകളുടെ രാസ ഉൽപാദനത്തിൽ വിപ്ലവകരമായ കണ്ടെത്തലും മൗംഗി ബവെണ്ടി നടത്തിയിരുന്നു. 

Eng­lish Sum­ma­ry: From Chem­istry Exam Fail to Nobel Lau­re­ate: Maun­gi Bawen­di Says… It’s No Myth

You may also like this video

Exit mobile version