Site iconSite icon Janayugom Online

പ​രി​പ്പാ​യി​ലെ നി​ധി​ശേ​ഖ​ര​ത്തി​ൽ വി​ദേ​ശ വ​സ്തു​ക്ക​ൾ മു​ത​ൽ ക​ണ്ണൂ​ർ പ​ണം വരെ

ശ്രീ​ക​ണ്ഠ​പു​രം പ​രി​പ്പാ​യി​ലെ പ​റ​മ്പി​ൽ ​നി​ന്ന് കി​ട്ടി​യ നി​ധി​ശേ​ഖ​ര​ത്തി​ൽ വി​ദേ​ശ വ​സ്തു​ക്ക​ൾ മു​ത​ൽ ക​ണ്ണൂ​ർ പ​ണം വ​രെ​. 1659 മു​ത​ൽ 1826 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ലെ വ​സ്തു​ക്ക​ളാ​ണ് ഇവയില്‍ ഉള്ളതെന്ന് പു​രാ​വ​സ്തു വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യക്തമായി.
കാ​ശു​മാ​ല​ക​ൾ, സ്വ​ർ​ണ​മു​ത്തു​ക​ൾ, അ​റ​ക്ക​ൽ ആ​ലി രാ​ജാ​വിന്റെ നാ​ണ​യ​ങ്ങ​ൾ, ക​ണ്ണൂ​ർ പ​ണം, സാ​മൂ​തി​രി​യു​ടെ വെ​ള്ളി​നാ​ണ​യ​ങ്ങ​ൾ, ഇ​ൻ​ഡോ-​ഫ്ര​ഞ്ച് നാ​ണ​യ​ങ്ങ​ൾ, പു​തു​ച്ചേ​രി പ​ണം, ജി​മി​ക്കി​ക്ക​മ്മ​ൽ, മാ​ല​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന കു​റ​ച്ചു​മു​ത്തു​ക​ൾ എ​ന്നി​വ​യാ​ണ് ശേ​ഖ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​യി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് കാ​ശു​മാ​ല ലോ​ക്ക​റ്റു​ക​ളാ​ണ്. ഇ​റ്റ​ലി​യി​ലെ വെ​നീ​ഷ്യ​യി​ലെ ഡ്യൂ​ക്കു​ക​ൾ എന്ന് അറിയപ്പെട്ട മൂ​ന്ന് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ കാ​ല​ത്ത് നി​ർ​മി​ച്ച​വ​യാ​ണ് ഇത്. 

വെ​നീ​ഷ്യ​ൻ ഡ​ക്ക​റ്റ് എ​ന്ന സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന കാ​ശു​മാ​ല​യു​ടെ ലോ​ക്ക​റ്റു​ക​ളാ​ണി​ത്. 1659 മു​ത​ൽ 1674 വ​രെ ഭ​രി​ച്ച ഡൊ​മ​നി​കോ കൊ​ണ്ടാ​രി​ന, 1752 മു​ത​ൽ 1762 വ​രെ ഭ​രി​ച്ച ഫ്രാ​ൻ​സി​സ്കോ കോ​ർ​ഡാ​ൻ , 1763 മു​ത​ൽ 1778 വ​രെ ഭ​രി​ച്ച ആ​ൽ​വി​സ് മൊ​സാ​നി​ഗോ എ​ന്നി​വ​രു​ടെ കാ​ല​ഘ​ട്ട​ത്തി​ലെ ഡ​ക്ക​റ്റു​ക​ളാ​ണ് ഇ​വ. ഇ​ത്ത​ര​ത്തി​ലു​ള്ള സ്വ​ർ​ണ​ത്തിന്റെ 13 കാ​ശു​മാ​ല ലോ​ക്ക​റ്റു​ക​ളാ​ണ് ല​ഭി​ച്ച​ത്. ഒ​രു ലോ​ക്ക​റ്റി​ന് അ​ഞ്ചു​ഗ്രാം വ​രെ തൂ​ക്ക​മു​ണ്ട്. ഫ്രാ​ൻ​സി​സ്കോ കോ​ർ​ഡാ​ന്റെ പേ​രി​ലു​ള്ള നാ​ല് നാ​ണ​യ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ​രി​ശോ​ധ​ന​യ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ കോ​ഴി​ക്കോ​ട് പ​ഴ​ശി​രാ​ജ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ മ്യൂ​സി​യം ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് കെ ​കൃ​ഷ്ണ​രാ​ജ് പ​റ​ഞ്ഞു. 1826ൽ ​ക​ണ്ണൂ​ർ അ​റ​ക്ക​ൽ രാ​ജാ​വാ​യി​രു​ന്ന ആ​ലി രാ​ജ​യു​ടെ കാ​ല​ത്തെ ക​ണ്ണൂ​ർ പ​ണ​മെ​ന്ന​റി​യ​പ്പെ​ടു​ന്ന ര​ണ്ട് നാ​ണ​യ​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് സാ​മൂ​തി​രി​യു​ടെ വീ​ര​രാ​യ​ൻ എ​ന്ന വെ​ള്ളി​നാ​ണ​യം, പു​തു​ച്ചേ​രി​യി​ലെ ഫ്ര​ഞ്ചു​കാ​രു​ടെ ഇ​ൻ​ഡോ-​ഫ്ര​ഞ്ച് നാ​ണ​യം എ​ന്ന​റി​യ​പ്പെ​ടു​ന്ന പു​തു​ച്ചേ​രി നാ​ണ​യം എ​ന്നി​വ​യു​മു​ണ്ട്. നി​ധി​ശേ​ഖ​ര​ത്തി​ലെ ഏ​റ്റ​വും പു​തി​യ​വ 1826ലെ ​ആ​ലി​രാ​ജ​യു​ടെ ക​ണ്ണൂ​ർ പണമാണ്.

ചെ​മ്പി​ൽ നി​ർ​മി​ച്ച ആ​മാ​ട​പ്പെ​ട്ടി​യി​ൽ സൂ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നാ​ൽ സ​മ്പ​ന്ന​രാ​യ ഏ​തെ​ങ്കി​ലും ആ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ച​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. നി​ധി എ​ങ്ങ​നെ മ​ണ്ണി​ന​ടി​യി​ലെ​ത്തി​യെ​ന്ന​തി​ന് സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ​ഠി​ക്കേ​ണ്ട​തു​ണ്ട്. 350 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള നാ​ണ​യ​ങ്ങ​ളും ഇ​ക്കൂ​ട്ട​ത്തി​ല്‍ ഉ​ണ്ടെ​ങ്കി​ലും നാ​ണ​യ​ത്തി​ന്റെ പ​ഴ​ക്കം​ മാ​ത്രം പ​രി​ഗ​ണി​ച്ച് നി​ധി ശേ​ഖ​ര​ത്തിന്റെ പ​ഴ​ക്കം പ​റ​യാ​നാ​വി​ല്ല. തൂ​ക്കി​നോ​ക്കി സ്വ​ര്‍​ണ​ത്തി​ന്റെ മാ​റ്റ് പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്ര​മേ വി​ല നി​ര്‍​ണി​യി​ക്കാ​ന്‍ സാ​ധി​ക്കൂ. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി പു​രാ​വ​സ്തു വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട് സ​മ​ർ​പ്പി​ക്കും. നി​ധി ക​ണ്ടെ​ത്തി​യ ആ​ൾ​ക്ക് പാ​രി​തോ​ഷി​കം ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് റ​വ​ന്യൂ​വ​കു​പ്പാ​ണ് തീ​രു​മാ​ന​മെ​ടു​ക. ക​ണ്ടെ​ത്തി​യ പു​രാ​വ​സ്തു​ക്ക​ളി​ൽ മ്യൂ​സി​യ​ത്തി​ലി​ല്ലാ​ത്ത​വ ഉ​ണ്ടെ​ങ്കി​ൽ അ​വ മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. കൃ​ഷ്ണ​രാ​ജി​നെ കൂ​ടാ​തെ മ്യൂ​സി​യം ഗൈ​ഡ് വി ​എ വി​മ​ൽ​കു​മാ​റും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് ത​ളി​പ്പ​റ​മ്പ് ആ​ർ​ഡി​ഒ ഓ​ഫി​സി​ൽ സൂ​ക്ഷി​ച്ച നി​ധി​ശേ​ഖ​രം പരിശോധിച്ചത്.

Eng­lish Sum­ma­ry: From for­eign objects to Kan­nur trea­sure money
You may also like this video

Exit mobile version