ഉക്രെയ്‍നിലെ യുദ്ധഭൂമിയിൽനിന്നും നാട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് വൈക്കം കുലശേഖരമംഗലം മാപ്പിളത്തറ വീട്ടിൽ ശ്രീകൃഷ്ണ ഷാജി. ഷെർണി വിറ്റ്സിയിലെ ബുക്കോദിനേൽ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് ശ്രീകൃഷ്ണ. നാട്ടിലേക്ക് വരുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്ത ശേഷമാണ് ഉക്രെയ്‍നില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
സുഹൃത്തുക്കൾ പഠിക്കുന്ന കാർകീവ്, കീവ്, സെൻട്രൽ സിറ്റി തുടങ്ങിയ യൂണിവേഴ്സിറ്റികളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഏറെ ദുരിതമാണ് നേരിടുന്നത്. പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണെന്നും ഭക്ഷണം ലഭിക്കുന്നില്ലെന്നും ഫോൺ സംഭാഷണത്തിൽ ശ്രീകൃഷ്ണ പറഞ്ഞു.
നാട്ടിലേക്കെത്താൻ ആകുമോയെന്ന ആശങ്കയിൽ കഴിയുമ്പോഴാണ് ഇന്ത്യൻ എംബസി ഇടപെട്ടത്. ഉടൻ തന്നെ റൊമാനിയയിലെ രക്ഷാദൗത്യം നടക്കുന്ന സ്ഥലത്തേയ്ക്ക് ശ്രീകൃഷ്ണയും മറ്റ് വിദ്യാർഥിനികളും 25ന് പുറപ്പെട്ടെങ്കിലും കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ചാണ് വിമാനത്താവളത്തില്‍ എത്തിയത്.
അവിടെനിന്നും 26ന് വിമാനത്തിൽ മുംബൈയിലും ഡൽഹി വഴി ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നെടുമ്പാശേരി വിമാനത്താവളത്തിലും എത്തി. ശ്രീകൃഷ്ണ ഉൾപ്പെടെ ഏഴ് മലയാളി വിദ്യാർത്ഥികളാണ് കൊച്ചിയിലെത്തിയത്. ഐലന്റിലെ ജീവനക്കാരനായ പിതാവ് ഷാജിയും മാതാവ് വിജിയും സഹോദരി ശ്രീലക്ഷ്മിയും വിമാനത്താവളത്തിൽ എത്തിയിരുന്നു.
english summary; From the battlefield to the care of the country
you may also like this video;