Site iconSite icon Janayugom Online

ഇന്ന് മുതല്‍ ഇ–സ്റ്റാമ്പിങ്ങിലേക്ക്‌

e stampe stamp

സംസ്ഥാനം ഇന്ന് മുതല്‍ സമ്പൂർണ ഇ–സ്റ്റാമ്പിങ്ങിലേക്ക്‌. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപ്പത്രങ്ങൾക്ക് 2017 മുതൽ ഇ‑സ്റ്റാമ്പിങ് നിലവിലുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപ്പത്രങ്ങൾക്കു കൂടി ഇ–സ്റ്റാമ്പിങ് നടപ്പായി. നോണ്‍ ജുഡീഷ്യല്‍ ആവശ്യങ്ങള്‍ക്കുള്ള എല്ലാ മുദ്രപ്പത്രങ്ങള്‍ക്കുമാണ് ഇത് ബാധകമാക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ജില്ലകളിൽ ഒരു സബ് രജിസ്ട്രാർ ഓഫീസിൽ ഇത് നടപ്പാക്കും. 

മേയ് രണ്ടു മുതൽ സംസ്ഥാനവ്യാപകമാകും. ഡിജിറ്റല്‍ സേവനങ്ങളിലൂടെ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പുതിയ സംവിധാനം നിലവില്‍ വരുമ്പോഴും ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപ്പത്രങ്ങളുടെ വില്പന അംഗീകൃത സ്റ്റാമ്പ് വെണ്ടര്‍മാരിലൂടെ തന്നെ ആയിരിക്കും.

Eng­lish Sum­ma­ry: From today to e‑stamping

You may also like this video

Exit mobile version