Site icon Janayugom Online

ഇന്ധനവിലയില്‍ നേരിയ കുറവ്; അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് വിലയിടിവ് തുടരുന്നു

രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിനും ഡീസലിനും 15 പൈസ വീതം കുറഞ്ഞു. പെട്രോളിന് തിരുവനന്തപുരത്ത് 103.75 രൂപയും കൊച്ചിയില്‍ 101.71 രൂപയുമായി ഇന്നത്തെ വില. 

ഡീസലിന് തിരുവനന്തപുരത്ത് 95.68 രൂപയും കൊച്ചിയില്‍ 93.82 രൂപയുമാണ് നിരക്ക്. അതേസമയം, അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് വിലയിടിവ് തുടരുകയാണ്. ഈ മാസം ബാരലിന് 9 ഡോളറാണ് ക്രൂഡ് വില കുറഞ്ഞത്.
eng­lish summary;fuel price decrease in India today
you may also like this video;

Exit mobile version