Site iconSite icon Janayugom Online

രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്

രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ ഇന്നും വർധനവ്. ഡീസൽ ലിറ്ററിന് 58 പൈസയും പെട്രോൾ ലിറ്ററിന് 55 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 108ല രൂപ രണ്ട് പൈസയായി. ഡീസൽ ലിറ്ററിന് 95 രൂപ മൂന്ന് പൈസയാണ്. കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ പെട്രോളിന് നാല് രൂപയും ഡീസലിന് മൂന്ന് രൂപ 88 പൈസയുമാണ് കൂട്ടിയത്.

രാജ്യത്ത് കുറച്ച് ദിവസങ്ങളായി ഇന്ധന വിലയിൽ തുടർച്ചയായ വർധനയാണ് ഉണ്ടായിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബർ നാല് മുതൽ വില വർധിപ്പിക്കുന്നത് നിർത്തിവെച്ചിരുന്നു. ഈ കാലയളവിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വർധിച്ചത്. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നാല് ദിവസത്തിനിടെയുള്ള മൂന്നാമത്തെ ഇന്ധനവില വർധനവാണ് കഴിഞ്ഞ ദിവസമുണ്ടായത്.

eng­lish sum­ma­ry; fuel price increases

you may also like this video;

Exit mobile version