Site icon Janayugom Online

ഇന്ധന വില ഇന്നും വര്‍ധിച്ചു

പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധന. പെട്രോള്‍ വില ലിറ്ററിന് 83 പൈസയും ഡീസലിന് 77 പൈസയും വര്‍ധിപ്പിച്ചു. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 107.65 രൂപയും ഡീസലിന് 94.72 രൂപയുമായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പെട്രോളിന് 3.45 രൂപയും ഡീസലിന് 3.30 രൂപയുമാണ് കൂട്ടിയത്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.

Eng­lish sum­ma­ry; Fuel prices are still rising

You may also like this video;

Exit mobile version