Site icon Janayugom Online

വര്‍ധനവില്‍ വഴിമുട്ടി ജനം: മൂന്നാം ദിവസവും ഇന്ധനവില കൂട്ടി

രാജ്യത്ത് മൂന്നാംദിവസവും ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വർധിപ്പിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 102 രൂപ 45 പൈസയാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഡീസൽ വില 97.45 പൈസയായി കൂടി. കഴിഞ്ഞ ദിവസം വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് 43.50 രൂപ വർധിപ്പിച്ചിരുന്നു.

പെട്രോൾ, ഡീസൽ വില ഏറ്റവും ഉയർന്നു നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വില കുറക്കാനായി കേന്ദ്രസംസ്ഥാന സർക്കാറുകൾ ഈടാക്കുന്ന നികുതി കുറക്കണമെന്ന് ആവശ്യമുയർന്നിരുന്നു. വില കുറയാൻ ജിഎസ്‌ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിർത്തതോടെ പെട്രോളും ഡീസലും ജിഎസ്‌ടിയിൽ ഉൾപ്പെടുത്തേണ്ടെന്ന് കൗൺസിൽ തീരുമാനിച്ചു.

ജിഎസ്‌ടിയിൽ ഉൾപ്പെടുത്തിയാൽ സംസ്ഥാനങ്ങളുടെ വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്ന ആശങ്കയെ തുടർന്നാണ് എതിർപ്പുയർന്നത്. അതേസമയം, ജിഎസ്‌ടിയിൽ ഉൾപ്പെടുത്തിയാലും ഇന്ധന വില കുറഞ്ഞേക്കില്ലെന്നാണ് ഒരുവാദം. പാചകവാതക വിലയും വർധിക്കുകയാണ്. ഗാർഹിക സിലിണ്ടറിന് വില 950 രൂപയായി. എൽപിജി ജിഎസ്‌ടിയിൽ ഉൾപ്പെടുത്തിയിട്ടും വില വർധിക്കുകയാണ്.

Eng­lish Sum­ma­ry: Fuel prices go up for third day

You may like this video also

Exit mobile version