Site icon Janayugom Online

ഇന്ധനവില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇന്നലെ 80 പൈസ വീതം വര്‍ധന വരുത്തിയിരുന്നു. ഇതോടെ പെട്രോളിന് രണ്ടാഴ്ചയ്ക്കിടെ 9.15 രൂപ കൂട്ടിയിട്ടുണ്ട്. ഡീസലിന് 8.84 രൂപയും വര്‍ധിപ്പിച്ചു. മുംബൈയിലുള്‍പ്പെടെ പെട്രോള്‍ വില 120 രൂപയോട് അടുക്കുകയാണ്.

മുംബൈയില്‍ ഇന്നലെ പെട്രോളിന് 118.41 രൂപയാണ് രേഖപ്പെടുത്തിയത്. ഡീസലിന് ലിറ്ററിന് 102.64 രൂപയായി. ഡല്‍ഹിയില്‍ പെട്രോളിന് 103.41 രൂപയും ഡീസലിന് 94.67 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 115.01 രൂപയും ഡീസലിന് 101.84 രൂപയുമാണ് ഇന്നലത്തെ വില.

Eng­lish summary;Fuel prices have risen again
You may also like this video;

Exit mobile version