എറണാകുളത്തെ ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികളിലെ ടാങ്കർ ലോറി സമരം പിൻവലിച്ചു. ജില്ലാ കളക്ടറിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. ജിഎസ്ടി അധികൃതരിൽനിന്ന് നടപടി ഉണ്ടാവില്ലെന്ന് ഉറപ്പുകിട്ടിയതായി പെട്രോളിയം പ്രോഡക്സ് വെൽഫെയർ അസോസിയേഷൻ അറിയിച്ചു.
രണ്ട് കമ്പനികളിലായി 600ഓളം ലോറികളാണ് പണിമുടക്കിയത്. ഇതോടെ സംസ്ഥാനത്തെ പകുതി ശതമാനം പമ്പുകളും നിശ്ചലമായി. ഡീസൽ, പെട്രോൾ എന്നിവയ്ക്കു പുറമെ ഫർണസ് ഓയിൽ, മണ്ണെണ്ണ, എടിഎഫ് എന്നിവയുടെ വിതരണവും തടസപ്പെട്ടു.
13 ശതമാനം ടാക്സ് നൽകാൻ നിർബന്ധിതരായതോടെയാണ് സർവീസുകൾ അനിശ്ചിതകാലത്തേക്കു നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. കരാർപ്രകാരം സർവീസ് ടാക്സ് 18 ശതമാനം അടയ്ക്കേണ്ടത് എണ്ണക്കമ്പനികളാണ്. എന്നാൽ കമ്പനി അഞ്ച് ശതമാനം മാത്രം അടയ്ക്കുമെന്നും ബാക്കി 13 ശതമാനം ലോറി ഉടമകൾ അടയ്ക്കണമെന്നുമാണ് അറിയിച്ചത്.
english summary;fuel tanker strike withdraw
you may also like this video;