Site icon Janayugom Online

ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന

ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധന. സംസ്ഥാനത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധന വില വര്‍ധിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 110.11 രൂപയും ഡീസലിന് 102.86 രൂപയുമായി. നേരത്തെ തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും പെട്രോള്‍ വില 110 കടന്നിരുന്നു. കൊച്ചിയില്‍ പെട്രോളിന് 108.25 രൂപയും ഡീസലിന് 102.06 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 108.75 രൂപയും ഡീസലിന് 102.19 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 8 രൂപ 47 പൈസയും പെട്രോളിന് 6 രൂപ 95 പൈസയുമാണ് കൂടിയത്.

Eng­lish sum­ma­ry; FUEL PRICE HIKE TODAY

YOU MAY ALSO LIKE THIS VIDEO;

Exit mobile version