Site icon Janayugom Online

അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചു, സത്യം ജയിക്കും: നടന്‍ വിജയ് ബാബു

നടി പീഡിപ്പിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചുവെന്നും സത്യ ജയിക്കുമെന്ന് പറഞ്ഞു. എഡിറ്റ് ചെയ്യാത്ത തെളിവുകളാണ് സമര്‍പ്പിച്ചതെന്നും. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം തന്നെ ഉത്തരമുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്നും വിജയ് ബാബു പറഞ്ഞു. അതേസമയം സുപ്രീംകോടതിയില്‍ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ട് നടി ഹര്‍ജി സമര്‍പ്പിച്ചു.

വിജയ് ബാബുവിന്റേത് നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് അതിജീവതയുടെ ഹര്‍ജി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണെന്നാണ് വിജയ് ബാബുവിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചതെന്ന് പരാതിക്കാരി പറയുന്നത്. വിജയ് ബാബു നിയമത്തില്‍ നിന്നു രക്ഷപെടുന്നതിനാണ് വിദേശത്തേക്കു കടന്നതെന്നും പരാതിക്കാരി പറയുന്നു. വിജയ് ബാബുവിനു ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാരും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

ക്രിമിനല്‍ നടപടി ചട്ടം 438 പ്രകാരം വിദേശത്തിരുന്നു ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നത്. അതേസമയം ഈ വിഷയത്തില്‍ കേസ് പരിഗണിച്ച ജഡ്ജിയുടെ നിലപാടിനെതിരെ ഹൈക്കോടതി ജഡ്ജിമാര്‍ക്കിടയില്‍നിന്നു തന്നെ ഭിന്നാഭിപ്രായം പുറത്തു വന്നിരുന്നു. സമാന കേസ് പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ കേസ് പരിഗണിക്കുന്നത് ഡിവിഷന്‍ ബെഞ്ചിനു വിടുകയായിരുന്നു.

Eng­lish Summary:Fully coop­er­at­ing with inves­ti­ga­tion, truth will pre­vail: Actor Vijay Babu
You may also like this video

Exit mobile version