Site icon Janayugom Online

രാ​ജ്യ​ത്ത് വീ​ണ്ടും ഒ​മി​ക്രോ​ൺ മ​ര​ണം; മ​രി​ച്ച​ത് ഉ​ദ​യ്പു​ർ സ്വദേശി

രാ​ജ്യ​ത്ത് വീ​ണ്ടും ഒ​മി​ക്രോ​ൺ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു.രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പു​രി​ൽ 73 വ​യ​സു​കാ​ര​നാ​ണ് ഒ​മി​ക്രോ​ൺ ബാ​ധി​ച്ച് മ​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​യാ​ൾ​ക്ക് ര​ക്താ​തി​സ​മ്മ​ര്‍​ദ്ദ​വും പ്ര​മേ​ഹ​വും ബാ​ധി​ച്ചി​രു​ന്നു. ഡി​സം​ബ​ർ 21ന് ​കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി. 25 ന് വീ​ണ്ടും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ക​യും ഒ​മി​ക്രോ​ണ്‍ സ്ഥിരീകരിക്കുകയുമായിരുന്നു.

ന്യൂ​മോ​ണി​യ ബാ​ധി​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ആ​ദ്യ ഒ​മി​ക്രോ​ൺ മ​ര​ണം ക​ഴി​ഞ്ഞ ദി​വ​സം മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. നൈ​ജീ​രി​യ​യി​ലേ​ക്കു യാ​ത്ര ചെ​യ്തി​ട്ടു​ള്ള അ​ന്‍പത്തിരണ്ടുകാരനാണ് ചൊ​വ്വാ​ഴ്ച മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത്തെ​ത്തു​ട​ർ​ന്ന് മ​രി​ച്ച ഇ‍​യാ​ൾ​ക്ക് വ്യാ​ഴാ​ഴ്ച ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ചു.അ​തേ​സ​മ​യം, മ​ര​ണം കോ​വി​ഡ് ഇ​ത​ര​കാ​ര​ണം​കൊ​ണ്ടാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അറിയിച്ചു.
eng­lish summary;Fully vac­ci­nat­ed 73-year-old man dies after recov­er­ing from Omicron
you may also like this video;

Exit mobile version