Site icon Janayugom Online

ഫുമിയോ കിഷിദ ജപ്പാനീസ് പ്രധാനമന്ത്രിയായേക്കും

@Ž©–¯“}‚̐V‘Ù‚É‘Io‚³‚ꂽŠÝ“c‘O­’²‰ï’·‚Q‚X“úŒßŒã‚RŽž‚S•ªA“Œ‹ž“s“à‚̃zƒeƒ‹

ലിബറൽ ഡമോക്രാറ്റിക് പാർട്ടി (എൽഡിപി) നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ ഫുമിയോ കിഷിദ (64) ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകും. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. 

ആദ്യ റൗണ്ടിൽ വനിതാ സ്ഥാനാർഥികളായ സാനേ തകൈച്ചി, സെയ്കോ നോഡ എന്നിവരെ കിഷിദ മറികടന്നു. ജനപ്രിയനായ വാക്സിനേഷൻ മന്ത്രി ടാരോ കോനോയെയാണ് കിഷിദ പരാജയപ്പെടുത്തിയത്. പാര്‍ലമെന്റിന്റെ ഇരു സഭകളിലും നടന്ന വോട്ടെടുപ്പില്‍ എല്‍ഡിപി ഭൂരിപക്ഷം നേടിയതോടെയാണ് കിഷിദ സ്ഥാനം ഉറപ്പിച്ചത്. 

കിഷിദയ്ക്ക് 257 വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ അധികാരമേറ്റ് ഒരു വർഷത്തിനു ശേഷം സ്ഥാനമൊഴിയുന്ന യോഷിഹിതെ സുഗയ്ക്കു പകരമായാണ് കിഷിദ ചുമതലയേൽക്കുന്നത്. എതിര്‍പ്പുകളെ അവഗണിച്ച് ടോക്യോ ഒളിമ്പിക്സ് നടത്തിയതും കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ഇടിവുമാണ് എല്‍ഡിപിയുടെയും സുഗയുടേയും ജനപ്രീതിയെ ബാധിച്ചത്. നവംബര്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിപിയുടെ നില മെച്ചപ്പെടുത്തുകയെന്നത് തന്നെയായിരിക്കും കിഷിദയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. 

Eng­lish Sum­ma­ry: fumio kishi­da to become prime min­is­ter of japan

You may also like this video :

Exit mobile version