Site iconSite icon Janayugom Online

23 വൻകിട പദ്ധതികളുടെ തുടർ വികസനം; സാധ്യത പഠനങ്ങൾക്ക് കുവൈറ്റ്

രാജ്യത്തെ സാമ്പത്തിക വികസനത്തിന് ആക്കം കൂട്ടുന്നതിനായി 23 പ്രധാന സർക്കാർ ഉടമസ്ഥതയിലുള്ള വസ്തുക്കളുടെ പുനർവികസനത്തിനും നടത്തിപ്പിനുമായി കുവൈറ്റ് അതോറിറ്റി ഫോർ പാർട്ണർഷിപ്പ് പ്രോജക്ട്സ് (കെഎപിപി ) ടെൻഡർ ക്ഷണിച്ചു. ധനമന്ത്രാലയവുമായി സഹകരിച്ച് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

മറീന മാൾ, അൽ‑കൂത്ത് (ഫഹാഹീൽ വാട്ടർഫ്രണ്ട്), കുവൈറ്റ് മാജിക്, സൂഖ് അൽ‑മുബാറക്കിയ, അൽ-മനാഖ് മാർക്കറ്റ് തുടങ്ങി രാജ്യത്തെ ശ്രദ്ധേയമായ വ്യാപാര‑വിനോദ കേന്ദ്രങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഈ പദ്ധതികളുടെ സാങ്കേതികവും സാമ്പത്തികവും നിയമപരവുമായ പഠനങ്ങൾ നടത്തുന്നതിനും ടെൻഡർ രേഖകൾ തയ്യാറാക്കുന്നതിനുമായി അന്താരാഷ്ട്ര തലത്തിലുള്ള കൺസൾട്ടൻസി സ്ഥാപനങ്ങൾക്കാണ് സാധ്യതപഠനങ്ങൾക്കു അവസരം.
കുവൈറ്റ് മാജിക്, അൽ‑ദുബായ് ഗോൾഫ് ക്ലബ്, ജലീബ് അൽ‑ഷുയൂഖിലെ മീറ്റ്-വെജിറ്റബിൾ‑ഫിഷ് മാർക്കറ്റ്, സുലൈബിയ സെൻട്രൽ ഫ്രൂട്ട് ആന്റ് വെജിറ്റബിൾ മാർക്കറ്റ്, വിവിധ അറവുശാലകൾ തുടങ്ങിയവ കൂടി പദ്ധതിയുടെ ഭാഗമാകും.

സ്വകാര്യമേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക, സർക്കാർ വസ്തുക്കളുടെ പ്രവർത്തനക്ഷമത കൂട്ടുക, മികച്ച സേവനം ഉറപ്പാക്കുക എന്നിവയാണ് ഈ ബൃഹദ് പദ്ധതിയിലൂടെ കുവൈറ്റ് ലക്ഷ്യമിടുന്നത്.

Exit mobile version