ഓണാഘോഷവും ഓണക്കളികളുമായി ജി 20 പ്രതിനിധി സംഘം. ജി 20 രണ്ടാം ഷെര്‍പ്പാ സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്നലെയാണ് പ്രതിനിധികള്‍ക്കായി ഓണാഘോഷമൊരുക്കിയത്. കോക്കനട്ട് ലഗൂണില്‍ നടന്ന പരിപാടിയുടെ ഭാഗമായി ഓണപ്പൂക്കളം, വടംവലി, പുലികളി, തിരുവാതിരകളി എന്നിവയടക്കം സംഘടിപ്പിച്ചിരുന്നു. ആഘോഷങ്ങള്‍ക്ക് പിന്നാലെ ഓണക്കോടിയുടുത്ത് തൂശനിലയില്‍ പ്രതിനിധി സംഘം ഓണസദ്യയുണ്ടു.
ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ പ്രതിനിധി സംഘത്തിനായി കേരളീയ ഗ്രാമീണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും ഒരുക്കിയിരുന്നു.
കൈത്തറി നെയ്ത്ത്, ഓല മെടയൽ, മൺപാത്രനിർമ്മാണം, തഴപ്പായ നെയ്ത്തും മൂല്യവർദ്ധിത ഉല്പന്നങ്ങളും , കയർ പിരിത്തം, ചായ വള്ളം, പഴക്കൂടകളും കരിക്കും പച്ചക്കറിയും നിറച്ച വള്ളങ്ങൾ, കളമെഴുത്ത് എന്നിങ്ങനെ കാഴ്ചയുടെയും കൈത്തൊഴിലുകളുടെയും വർണ്ണ പ്രപഞ്ചമാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ കോക്കനട്ട് ലഗൂൺ റിസോർട്ടിൽ തയ്യാറാക്കിയത്.
English Summary: G20 meeting concludes
You may also like this video