ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനു കീഴിലുള്ള ജി 20 ഷെർപ്പമാരുടെ രണ്ടാം യോഗത്തിന് കുമരകത്ത് തുടക്കമായി. ഏപ്രിൽ 2 വരെയാണ് യോഗം. ഇന്ത്യയുടെ ജി 20 ഷെർപ്പ അമിതാഭ് കാന്താണ് അധ്യക്ഷനാകുക. ജി 20 അംഗങ്ങൾ, ക്ഷണിക്കപ്പെട്ട 9 രാഷ്ട്രങ്ങൾ, വിവിധ അന്താരാഷ്ട്ര പ്രാദേശിക സംഘടനകൾ എന്നിവയിൽ നിന്നുള്ള 120ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന നാലു ദിവസത്തെ സമ്മേളനത്തിൽ, ജി 20 യുടെ സാമ്പത്തികവികസന മുൻഗണനകളെക്കുറിച്ചും സമകാലിക ആഗോള വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ചർച്ചകളാണ് നടക്കുക. നയപരമായ സമീപനങ്ങളിലും ഇവയുടെ കൃത്യമായ നടപ്പാക്കലിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും. ആഗോളതലത്തിൽ ആശങ്കയുണർത്തുന്ന നിരവധി വിഷയങ്ങളിൽ ഷെർപ്പമാരുടെ രണ്ടാം യോഗം ചർച്ച ചെയ്യും.
English Summary;G20 meeting of Sherpas started in Kumarakat
You may also like this video