ഡിസംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയുടെ സിവില്‍ സൊസൈറ്റി സെക്ടര്‍ ചെയറായി അമൃതാനന്ദമയിയെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ ഒന്ന് മുതല്‍ 2023 നവംബര്‍ 30 വരെ ഒരു വര്‍ഷമാണ് ഇന്ത്യ ജി 20യുടെ നേതൃത്വം വഹിക്കുക. ആഗോള അടിസ്ഥാനത്തില്‍ സ്ഥിരത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ ലോകത്തിലെ വികസിത, വികസ്വര സമ്പദ്‌വ്യവസ്ഥകള്‍ക്കായുള്ള ഫോറമാണ് ജി20. ഇവിടെ സര്‍ക്കാരിതര, ബിസിനസ്സ് ഇതര ശബ്ദങ്ങള്‍ കൊണ്ടുവരുന്നതിനുള്ള സംവിധാനമാണ് സിവില്‍സൊസൈറ്റി.
അമൃതാനന്ദമയിക്കു പുറമെ സത്സംഗ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എം, ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ സുധ മൂര്‍ത്തി, രാംഭൗ മല്‍ഗി പ്രബോധിനി, കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രം എന്നിവരെയും സിവില്‍ സൊസൈറ്റി അംഗങ്ങളായി കേന്ദ്രം തെരഞ്ഞെടുത്തിട്ടുണ്ട്.
English summary; G20 Summit; Amritanandamayi has been appointed as the Civil Society Sector Chair by the Central Government
You may also like this video;