Site icon Janayugom Online

ജി20 ഉച്ചകോടി: ആരോഗ്യ വർക്കിങ് ഗ്രൂപ്പ് യോഗം സമാപിച്ചു

മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടന്ന, ജി20 ഉച്ചകോടിയുടെ ആദ്യ ആരോഗ്യ വർക്കിങ് യോഗത്തിന് സമാപനം.
സമാപനദിവസത്തില്‍, മെഡിക്കല്‍ വാല്യു ട്രാവല്‍ വിഷയത്തില്‍ നിതി ആയോഗ് അംഗം ഡോ. വി കെ പോള്‍ മുഖ്യപ്രഭാഷണം നടത്തി. ലോകമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണ അസമത്വങ്ങൾ ഇല്ലാതാക്കുന്നതിൽ മെഡിക്കൽ വാല്യു ട്രാവല്‍ നിർണായക പങ്ക് വഹിക്കുമെന്ന് ഡോ. വി കെ പോള്‍ പറഞ്ഞു. ആയുർവേദം പോലുള്ള പരമ്പരാഗത ചികിത്സാരീതികൾ ലോകമെമ്പാടുമുള്ളവര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിന് ഇതുവഴി മികച്ച അവസരമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആയുഷ് മന്ത്രാലയം സെക്രട്ടറി രാജേഷ് കൊടേച്ച, ആരോഗ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ലവ് അഗർവാൾ, ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിശാൽ ചൗഹാൻ, ജി20 അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ, ഫോറങ്ങൾ, ഡബ്ല്യുഎച്ച്ഒ, ലോകബാങ്ക്, ഡബ്ല്യുഇഎഫ് തുടങ്ങിയവയുടെ പ്രതിനിധികളും കേന്ദ്ര സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ആരോഗ്യ വർക്കിങ് ഗ്രൂപ്പിന്റെ രണ്ടാമത്തെ യോഗം ഏപ്രിൽ 17 മുതൽ 19 വരെ ഗോവയിലും മൂന്നാമത്തേത് ജൂൺ നാല് മുതൽ ആറ് വരെ ഹൈദരാബാദിലും അവസാനത്തേത് ഓഗസ്റ്റ് 17 മുതൽ 19 വരെ ഗുജറാത്തിലെ ഗാന്ധിനഗറിലും നടക്കും. 

Eng­lish Sum­ma­ry: G20 Sum­mit: Health Work­ing Group meet­ing concluded
You may also like this video

Exit mobile version