ഇന്ത്യയിൽ സെപ്റ്റംബർ ഒമ്പതിനും 10നും നടക്കുന്ന ജി20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പങ്കെടുക്കാൻ സാധ്യതയില്ല. പകരം പ്രധാനമന്ത്രി ലി ക്വയാങ്ങിനെ അയക്കുന്ന കാര്യം ചൈന പരിശോധിക്കുകയാണ്. അതിർത്തി സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഷിയുടെ പിൻമാറ്റമെന്നാണ് റിപ്പോർട്ട്.
ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെതിരെ ടിബറ്റൻ സ്വദേശികളുടെ പ്രതിഷേധം ഉണ്ടായേക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് ഉണ്ടായിരുന്നു. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ പ്രതിഷേധക്കാരെ നേരിടാൻ വൻ സുരക്ഷ സന്നാഹമാണ് ഒരുക്കിയിരുക്കുന്നത്. പൊലീസിന് കൂടുതൽ ഉപകരണങ്ങളും നൽകും.
ജി20 വേദികളിലെ മുൻകാല പ്രതിഷേധങ്ങളുടെ മാതൃകകൾ ഇന്‍റലിജൻസ് സമർപ്പിച്ചിട്ടുണ്ട്. ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും നേരത്തേ അറിയിച്ചിരുന്നു. അതിനിടെ, ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ചൈനയുടെ മാപ്പിനു പിന്നാലെ അതിർത്തിക്കടുത്ത നിർമാണങ്ങളും കേന്ദ്രത്തിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
English summary; Xi Jinping will not participate in the G20 summit
you may also like this video;