Site iconSite icon Janayugom Online

കോണ്‍ഗ്രസില്‍ പ്രസക്തി നഷ്ടപ്പെടുന്ന ജി23 ഗ്രൂപ്പ്

കോണ്‍ഗ്രസില്‍ തിരുത്തല്‍ഗ്രൂപ്പായി മാറി നെഹ്റു കുടുംബത്തെ ചോദ്യംചെയ്ത ജി.23 അപ്രസക്തമാകുുന്നു. നേതാക്കള്‍ കൊഴിഞ്ഞു പോവുകയും, രാഹുല്‍ ഗാന്ധിക്ക് വിധേയപ്പെടുകയും ചെയ്തതോടെയാണ് ഗ്രൂപ്പിന്‍റെ പ്രസക്തി തന്നെ നഷ്ടമാകുന്നത്. 2020 ഓഗസ്റ്റില്‍ കുടുംബാധിപത്യത്തെ ചോദ്യം ചെയ്തുകൊണ്ട് പാര്‍ട്ടി താല്‍ക്കാലിക അധ്യക്ഷ സോണിയഗാന്ധിക്ക് കത്ത്
എഴുതിയത്.

ഇതു പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിയാണ് വരുത്തിയത്. ജി23ക്ക് നേതൃത്വം നല്‍കിയ നാല് അംഗങ്ങളില്‍ ആരും തന്നെ ഇല്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.കബില്‍ സിബല്‍ പാര്‍ട്ടി വിട്ടു. മറ്റ് നേതാക്കളായ ജിതിന്‍ പ്രസാദ,യോഗാനന്ദ് ശാസ്ത്രി എന്നിവര്‍ യഥാക്രമം ബിജെപിയിലേക്കും, എന്‍സിപിയിലേക്കും മാറി. മറ്റൊരു നേതാവായ വീരപ്പമൊയ്ലി ഒക്ടോബറില്‍ തന്നെ ഗ്രൂപ്പില്‍ നിന്നും മാറിയിരുന്നു. ഇനിയും ഗ്രപ്പില്‍ ഉള്ളത് 19 പേര് മാത്രമാണ്. ഇവര്‍ നിശബ്ദരായിരിക്കുകയാണ്. ഇതു പാര്‍ട്ടിയില്‍ രാഹുല്‍ഗാന്ധിയുടെയും ‚കോക്കസിന്‍റേയും ആധിപത്യം ഉറപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.2020 ഓഗസ്റ്റില്‍ പാര്‍ട്ടി താല്‍ക്കാലിക അധ്യക്ഷ സോണിയഗാന്ധിക്ക് നല്‍കിയ കത്തില്‍ ജി23 നേതാക്കള്‍ പ്രധാനമായും ആവശ്യപ്പെട്ടത് കൂട്ടായ പ്രവര്‍ത്തനവും,തീരുമാനങ്ങള്‍ എടുക്കുന്നത് ഏകപക്ഷീയമാകരുതെന്നുമാണ്

പാര്‍ട്ടിയില്‍ ഒരു തിരുത്തല്‍ശക്തിയാകുമെന്നു വിലയിരുത്തിയിരുന്നു. ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, ഭൂപീന്ദർ സിംഗ് ഹൂഡ, മനീഷ് തിവാരി, പി.ജെ. കുര്യൻ, വിവേക് ​​തൻഖ, സന്ദീപ് ദീക്ഷിത്, രാജ് ബബ്ബർ, രജീന്ദർ കൗർ ഭട്ടൽ, പൃഥ്വിരാജ് ചവാൻ, മിലിന്ദ് ദേവ്‌റ, മുകുൾ വാസ്‌റോക്ക്, മുകുൾ വാസ്‌റോണിക്ക് ‚അരവിന്ദർ സിംഗ് ലവ്‌ലി, രേണുക ചൗധരി,മനീഷ് തിവാരി, ശശിതരൂര്‍ എന്നിവരാണ് ജി23ലെ പ്രധാന നേതാക്കള്‍. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ ജി23നേതാക്കള്‍ ഉന്നയിച്ച ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ലന്നു മാത്രമല്ല, അതു തള്ളിക്കളയുകാണുണ്ടായത്.

ചിന്തന്‍ ശിബിരത്തിന്‍റെ തീരുമാനപ്രകാരം രൂപംകൊണ്ട സമിതികളിലൊന്നും ജി23നേതാക്കള്‍ക്ക് പ്രത്യേക പരിഗണന കിട്ടിയിട്ടില്ല.തങ്ങള്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ നടക്കില്ലെന്നു നേതാക്കള്‍ക്ക് അറിയാം, എന്നാല്‍ ചര്‍ച്ചയാക്കുവാന്‍ കഴിഞ്ഞു.പാർട്ടിയെ ഇനിയും പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നത് കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും പ്രതീക്ഷയുടെ പ്രതീകമാണ്. നമ്മുടെ നേതൃത്വവും ഒരു ദിവസം അത് തിരിച്ചറിയും, പക്ഷേ അപ്പോഴേക്കും അത് വളരെ വൈകിയേക്കാം എന്നുമാണ് ഇപ്പോള്‍ ജി23നേതാക്കള്‍ പറയുന്നത്.ഇപ്പോള്‍ പാര്‍ട്ടി വിട്ട ജി23നേതാക്കളില്‍ പ്രമുഖനായ കബില്‍സിബല്‍ മുമ്പ് അധികാരത്തില്‍ എത്തിയത് സോണിയഅടക്കമുള്ള നേതാക്കളുടെ സഹായത്താലാണ്.

മറ്റൊരു നേതാവായ ഭൂപീന്ദര്‍ സിംങ് ഹൂഡയുടെ അനുയായിയ ഉദയ് ഭാനിനെ ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി നിയമിച്ചതിലൂടെ അദ്ദേഹത്തിനുള്ള നീരസംമാറിയിരിക്കുന്നു.മറ്റ് രണ്ട്എംപിമാര്‍ കേരളത്തില്‍നിന്നുള്ള ശശിതരൂരും, പഞ്ചാബില്‍നിന്നുമുള്ള മനീഷ് തിവാരിയുമാണ് . തരൂരിനെ സഹകരിപ്പിക്കാന്‍ സോണിയ തയ്യാറായിരിക്കുന്നു. ഭാരത് ജോഡോ യാത്രയുടെ ഏകോപനത്തിനുള്ള ആസൂത്രണ ഗ്രൂപ്പില്‍ അദേഹത്തെ അംഗമാക്കി എന്നാല്‍ തിവാരിയുടെ കാര്യം കണ്ടറിയേണ്ടിരിക്കുന്നു.

രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും ഉപനേതാവ് ആനന്ദ് ശർമ്മയുമാണ് മറ്റ് രണ്ട് പേര്‍ സോണിയ കഴിഞ്ഞ ദിവസം രൂപീകരിച്ച ഉപദേശക സമിതിയായ രാഷ്ട്രീയ കാര്യ ഗ്രൂപ്പിൽ ഒരു സ്ഥാനംനേടാന്‍ കഴിഞ്ഞു.എന്നിരുന്നാലും, രാജ്യസഭയിലേക്ക് വീണ്ടും നാമനിർദ്ദേശം ചെയ്യപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇരു നേതാക്കളും. ഇല്ലായെങ്കില്‍ അതായത് ഹൈക്കമാൻഡ് അവരെ അവഗണിക്കുകയാണെങ്കിൽ, അവർ എന്തുചെയ്യുമെന്നു കാണേണ്ടിയിരിക്കുന്നു. നെഹ്രു കുടുംബത്തിന്റെ വിശ്വസ്തനായ മുൻ കേന്ദ്രമന്ത്രി മുകുൾ വാസ്‌നിക് 2020 ഓഗസ്റ്റിലെ കത്തിൽ ഒപ്പിട്ടിരുന്നുവെങ്കിലും ഇപ്പോള്‍ മൗനത്തിലാണ്. സോണിയ ചൊവ്വാഴ്ച രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ്-2024‑ൽ വാസ്‌നിക്ക് ഇടംപിടിച്ചു.സന്ദീപ് ദീക്ഷിത്, മിലിന്ദ് ദേവ്‌റ, വിവേക് തങ്കയ്‌ക്കോ അരവിന്ദർ സിംഗ് ലൗലിയ്‌ക്കോ എന്നിവരാണ് അന്ന് ഒപ്പിട്ട നേതാക്കള്‍.

Eng­lish Sum­ma­ry: G23 group los­ing rel­e­vance in Congress

You may also like this video:

Exit mobile version