Site icon Janayugom Online

ആഗോള അടിസ്ഥാന വികസന പദ്ധതിക്ക് തുടക്കമിട്ട് ജി7

g7

ആഗോള അടിസ്ഥാനസൗകര്യ, നിക്ഷേപ പദ്ധതികള്‍ക്ക് തുടക്കമിട്ട് ജി7 രാജ്യങ്ങള്‍. ചൈനയുടെ ബെൽറ്റ് ആന്റ് റോഡ് പദ്ധതിക്ക് ബദലായി അഞ്ചു വർഷത്തിനിടെ 60,000 കോടി ഡോളർ സ്വരൂപിച്ച് വികസ്വര, ദരിദ്ര രാജ്യങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്താൻ ജി7 രാജ്യങ്ങള്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ‘ആഗോള അടിസ്ഥാന സൗകര്യവും നിക്ഷേപവും’ എന്നു പേരിട്ട പദ്ധതി ജി7 ഉച്ചകോടിയില്‍ അവതരിപ്പിച്ചു.
അതേസമയം ആഗോള തലത്തിൽ കാലാവസ്ഥാ വ്യതിയാനം തടയാൻ ഇന്ത്യ നടപ്പാക്കാമെന്നേറ്റ വാഗ്ദാനങ്ങൾ പൂർത്തിയാക്കുന്നതിന് ജി7 അടക്കം സമ്പന്ന രാജ്യങ്ങൾ പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. ഊർജം, കാലാവന്ഥ, ആരേ­ാഗ്യം എന്ന വിഷയങ്ങളെ ആസ്പദമാക്കി ‘ഭാവിക്കായുള്ള നിക്ഷേപം’ എന്ന ചർച്ചയിലാണ് മോഡി ആവശ്യം ഉന്നയിച്ചത്. 

Eng­lish Sum­ma­ry: G7 launch­es Glob­al Infra­struc­ture Devel­op­ment Plan

You may like this video also

Exit mobile version