Site iconSite icon Janayugom Online

ഗഗന്‍യാന്‍ വിക്ഷേപണം അടുത്തവര്‍ഷം

gagayangagayan

ഇന്ത്യയുടെ ഗഗന്‍യാന്‍ വിക്ഷേപണം 2025ല്‍ നടക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അറിയിച്ചു. 2035 ഓടെ ഇന്ത്യന്‍ ബഹിരാകാശ നിലയം സ്ഥാപിക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്കേപ്പ് സിസ്റ്റം ടെസ്റ്റ് വെഹിക്കിളിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ ഈ മാസം 21ന് നടക്കും. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങള്‍ . 

മനുഷ്യനെ വഹിക്കാന്‍ കഴിയുന്ന ലോഞ്ച് വെഹിക്കിള്‍, സിസ്റ്റം ക്വാളിഫിക്കേഷന്‍ തുടങ്ങിയ ഇതുവരെ വികസിപ്പിച്ചെടുത്ത വിവിധ സാങ്കേതികവിദ്യകളും ഇതില്‍ ഉള്‍പ്പെടുന്നു. മനുഷ്യനെ വഹിക്കാന്‍ കഴിയുന്ന ലോഞ്ച് വെഹിക്കിളിന്റെ മൂന്ന് ആളില്ലാ പരീക്ഷണങ്ങള്‍ ഉള്‍പ്പെടെ 20 പ്രധാന പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടന്നും അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Gaganyaan launch next year

You may also like this video

Exit mobile version