Site icon Janayugom Online

ഗെയിൽ: രണ്ടാംഘട്ടം പൂര്‍ത്തിയായി

ഗെയിൽ വാതക പൈപ്പ് ലൈൻ രണ്ടാംഘട്ട നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായി. ഏറ്റെടുത്ത ഭൂമിയുടെ ഉടമസ്ഥാവകാശം രേഖാമൂലം തെളിയിച്ച എല്ലാ ഭൂഉടമകൾക്കും നഷ്ടപരിഹാരം നൽകിക്കഴിഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

പ്രമാണങ്ങൾ ഹാജരാക്കുന്ന മുറയ്ക്ക് ബാക്കിയുള്ളവർക്കും നഷ്ടപരിഹാരം നൽകി വരുന്നു. 404 കോടി രൂപ ഭൂമി ഏറ്റെടുക്കാനായി വകയിരുത്തുകയും അതിൽ 372 കോടി രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

സംസ്ഥാനത്തിന്റെ ഊർജ്ജലഭ്യതയിൽ മുന്നേറ്റം സൃഷ്ടിച്ചും കുറഞ്ഞ ചെലവിൽ മികച്ച ഇന്ധനം ലഭ്യമാക്കാനും കഴിയുന്ന 514 കിലോമീറ്റർ ദൈർഘ്യത്തിലുള്ള ഗെയിൽ പദ്ധതിക്കെതിരെ വലിയ പ്രചാരണമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.

തെറ്റിദ്ധാരണ പരത്തി ജനങ്ങളെ പ്രതിഷേധത്തിലേയ്ക്ക് തള്ളിവിടാനുള്ള എല്ലാ ശ്രമങ്ങളെയും സർക്കാർ പരാജയപ്പെടുത്തി. അർഹമായവർക്കെല്ലാം മികച്ച നഷ്ടപരിഹാരം ഉറപ്പുവരുത്തി ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കാൻ സർക്കാരിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

eng­lish sum­ma­ry; Gail: Phase II completed

you may also like this video;

Exit mobile version