Site iconSite icon Janayugom Online

രാജസ്ഥാനിലെ ഗലോട്ട്-പൈലറ്റ് പോര് : കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയില്‍

congresscongress

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ അശോക്ഗലോട്ട് ‚സച്ചിന്‍ പൈലറ്റ് പോര് കോണ്‍ഗ്രസ് നേതൃത്വത്തെ ഏറെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു.ഗലോട്ടും, പൈലറ്റും നടത്തുന്ന പരസ്യ പ്രസ്ഥാവനകളില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്.

സംസ്ഥാനത്ത് നേതൃമാറ്റം അനിവാര്യമാണെന്ന് പറഞ്ഞ സച്ചിന്‍ പൈലറ്റ് ഇതിന് പുറമേ സംസ്ഥാന സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തി അഴിമതി വിരുദ്ധ യാത്രയും പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം, സച്ചിന്‍ പൈലറ്റ് നേതൃത്വത്തെ വെല്ലുവിളിക്കുകയാണെന്നാണ് ഗെഹ്‌ലോട്ട് അനുകൂലികള്‍ പറയുന്നത്.

ഗെലോട്ടിന്റെ നേതാവ് സോണിയ ഗാന്ധിയല്ലെന്നും വസുന്ധര രാജെ സിന്ധ്യയാണെന്നുമായിരുന്നു സച്ചിന്‍ പൈലറ്റ് കഴിഞ്ഞ ദിവസം പറയുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ്അടുത്ത സാഹചര്യത്തില്‍ ഇരുവരേയും ഒന്നിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വവും. അതിനാല്‍ ഹൈക്കമാന്‍ഡ് ശക്തമായ നടപടിയിലേക്ക് കടക്കില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്

Eng­lish Sumamry:
Galot-Pilot war in Rajasthan: Con­gress high com­mand is deeply dissatisfied

You may also like this video:

Exit mobile version