Site icon Janayugom Online

ഗാന്ധിജിയെ വധിക്കുവാനുള്ള മികച്ചതോക്ക് കണ്ടെത്താന്‍ ഗോഡ്സയെ സവര്‍ക്കര്‍സഹായിച്ചതായി തുഷാര്‍ഗാന്ധി

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിക്കാനുള്ള മികച്ചതോക്ക് കണ്ടെത്താന്‍ ഗോഡ്സയെ സവര്‍ക്കാര്‍ സഹായിച്ചതായി ഗാന്ധജിയുടെ ചെറുമകന്‍ താഷാര്‍ഗാന്ധി ട്വിറ്ററില്‍ പറയുന്നു.ഗാന്ധിയെ വധിക്കുന്നതിനു രണ്ട് ദിവസം മുമ്പുവരെ ഗോഡ്സെയുടെ പക്കല്‍ നല്ല ആയുധമില്ലായിരുന്നതായും തുഷാര്‍ പറയുന്നു. 1930ല്‍ ബാപ്പുവിനുനേരെ നിരവധി വധശ്രമങ്ങള്‍ നടന്നു.

വിദര്‍ഭയിലെ അകോലയില്‍വെച്ച് കൊല്ലുവാനുള്ള ഗൂഢാലോചന നടന്നിരുന്നു.അതിന്‍റെ മുന്നറിയിപ്പ് നല്‍കിയത് ശിവസേനമേധാവിബാല്‍താക്കറെയുടെ അച്ഛന്‍ പ്രബോധങ്കര്‍ താക്കെറെയായിരുന്നതായും തുഷാര്‍ പറയുന്നു.അങ്ങനെ അദ്ദേഹത്തിന് ജീവന്‍രക്ഷിക്കാനായി.

ഗാന്ധിയെ വധിക്കാനുള്ള തീരുമാനത്തില്‍ നിന്നുപിന്മാറണമെന്ന് സവര്‍ക്കറോടും,ഹെഡ്ഗേവാറിനോടും ഹിന്ദുസംഘടനകളോടും പ്രബോധങ്കര്‍താക്കറെ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.ആചരിത്രം ഉദ്ദവ് മറക്കരുതെന്നും തുഷാര്‍ ഗാന്ധി അഭിപ്രായപ്പെടുന്നു

Eng­lish Summary:
Gand­hi Assas­si­na­tion: Savarkar Helped Godse Find Bet­ter Gun — Tushar Gandhi

You may also like this video:

Exit mobile version